ബി.എം.എസ് അനിശ്ചിതകാല ധർണ്ണ
Wednesday 08 June 2022 12:00 AM IST
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള മുടക്കത്തിനെതിരെ കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ തുടങ്ങിയ അനിശ്ചിതകാല ധർണ്ണ ബി.എം.എസ് സംസ്ഥാന സെക്രട്ടറി സി.ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളെ സമൂഹത്തിൽ അപഹാസ്യരാക്കാനാണ് മന്ത്രിമാരും മാനേജ്‌മെന്റും ശ്രമിക്കുന്നതെന്ന് ഗോപകുമാർ പറഞ്ഞു. ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് ബി. സതികുമാർ അദ്ധ്യക്ഷനായിരുന്നു.