മോഷണക്കേസുകളിലെ പ്രതി കഞ്ചാവുമായി പിടിയിൽ

Wednesday 08 June 2022 12:54 AM IST

തിരൂർ: നിരവധി മോഷണക്കേസുകളിലെ പ്രതിയായ തിരുന്നാവായ കൊടക്കൽ സ്വദേശി പറമ്പിൽ സിറാജുദ്ദീനെ (38) തിരൂർ പൊലീസ് പിടികൂടി. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളിൽ ഉൾപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്നയാളാണ് പിടിയിലായ സിറാജുദ്ദീൻ. കഴിഞ്ഞദിവസം അർദ്ധരാത്രിയിൽ തിരൂർ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് വിൽപനയ്ക്കായി കൈയ്യിൽ സൂക്ഷിച്ച കഞ്ചാവ് പൊതികളുമായിട്ടാണ് പ്രതിയെ പിടികൂടിയത്. തിരൂർ സ്റ്റേഷൻ ഐ.പി.എസ്.എച്ച്.ഒ ജിജോയുടെ നേതൃത്വത്തിൽ, തിരൂർ എസ്.ഐ ജലീൽ കറുത്തേടത്ത്, ഗ്രേഡ് എസ്.ഐ ബിജു പോൾ, സിവിൽ പൊലീസ് ഓഫീസർമാരായ ബിജി, ധനേഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ സിറാജുദ്ദീനെ റിമാൻഡ് ചെയ്തു.

Advertisement
Advertisement