ശ്രീഗോകുലം എസ്.എൻ.ജി.എം കാറ്ററിംഗ് കോളേജിൽ പുതിയ മന്ദിരം

Thursday 09 June 2022 3:04 AM IST

കൊച്ചി: ആലപ്പുഴ തുറവൂർ ശ്രീഗോകുലം എസ്.എൻ.ജി.എം കാറ്ററിംഗ് കോളേജിൽ നാലുവർഷ ഹോട്ടൽ മാനേജ്‌മെന്റ് പ്രൊഫഷണൽ ഡിഗ്രി (ബി.എച്ച്.എം.സി.ടി) കോഴ്‌സിനായുള്ള നവീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം അഡ്വ.എ.എം.ആരിഫ് എം.പിയും ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനും ചേർന്ന് നിർവഹിച്ചു.

എസ്.എൻ.ജി.എം ട്രസ്‌റ്റ് സ്ഥാപകൻ പി.സനകൻ അദ്ധ്യക്ഷത വഹിച്ചു. ഗോകുലം കാമ്പസ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്‌ടർ മേജർ കെ.പ്രഭാകരൻ, തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് സി.ഒ.ജോർജ്, പഞ്ചായത്ത് അംഗം ജയസുധ, ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ രാമചന്ദ്രൻ, ഫാർമസി കോളേജ് പ്രിൻസിപ്പൽ ശാന്തി എസ്.നായർ, സ്കൂൾ പ്രിൻസിപ്പൽ ടി.ജി.സുധീർ, ഗോകുലം കാമ്പസ് പി.ആർ.ഒ കെ.ആർ.സന്തോഷ്, കാറ്ററിംഗ് കോളേജ് പ്രിൻസിപ്പൽ കെ.എസ്.ബിജു, ഗോകുലം ഗ്രൂപ്പ് ഡയറക്‌ടർമാർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement