സമുദ്ര പുനരുജ്ജീവനത്തിന് കൂട്ടായ പ്രവർത്തനം വേണം:മന്ത്രി

Thursday 09 June 2022 8:12 AM IST

കൊല്ലം: മനുഷ്യരാശിയുടെ നിലനിൽപ്പിന് സമുദ്ര പുനരുജ്ജീവനത്തിനായുള്ള കൂട്ടായ പ്രവർത്തനം അനിവാര്യമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്തെ കടലും തീരവും മാലിന്യ വിമുക്തമാക്കുന്ന 'ശുചിത്വസാഗരം സുന്ദരതീരം' പദ്ധതിയുടെ ഉദ്ഘാടനം തങ്കശ്ശേരി ബസ് ബേയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു.

പദ്ധതിയുടെ ലോഗോ പ്രകാശനവും മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. 'സമുദ്ര ആവാസവ്യവസ്ഥയുടെ വിവേകപൂർണ്ണമായ ഉപയോഗം' എന്ന വിഷയത്തിൽ സെമിനാറും നടന്നു. മേയർ പ്രസന്ന ഏണസ്റ്റ് മുഖ്യാഥിതിയായി. എം.എൽ.എമാരായ എം. മുകേഷ്, എം.നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാം കെ. ഡാനിയേൽ, മുൻ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement