ഏഷ്യൻ കപ്പ് യോഗ്യത ഫുട്ബാൾ : കംബോഡിയയെ കീഴടക്കി ഇന്ത്യ

Thursday 09 June 2022 12:15 AM IST

ഇന്ത്യ 2-0ത്തിന് കംബോഡിയയെ തോൽപ്പിച്ചു

രണ്ടുഗോളുകളും നേടിയത് സുനിൽ ഛെത്രിക്ക്

കൊൽക്കത്ത : കംബോഡി​യയ്ക്ക് എതി​രായ എ.എഫ്.സി​ ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യതാ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ച് ഇന്ത്യ. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത് നായകൻ സുനിൽ ഛെത്രിയാണ്.

ആദ്യ പകുതി​യി​ൽ ഇന്ത്യ ഒരു ഗോളി​ന് മുന്നി​ലായിരുന്നു . 14-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്നായിരുന്നു ഛെത്രി ആദ്യ ഗോൾ നേടിയത്. 60-ാം മിനിട്ടിൽ ഛെത്രി രണ്ടാമതും കംബോഡിയൻ വലകുലുക്കി. ഛെത്രിയുടെ അന്താരാഷ്ട്ര കരിയറിലെ 83-ാമത് ഗോളായിരുന്നു ഇത്.

ഈ വിജയത്തോടെ ഇന്ത്യ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ഡിയിൽ ഒന്നാമതെത്തി. ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Advertisement
Advertisement