ടൂറിസം കൗൺസിൽ അവാർഡ് പ്രഖ്യാപിച്ചു

Friday 10 June 2022 12:32 AM IST
tourism

കോഴിക്കോട്: ടൂറിസം എക്സ്പോയുടെ ഭാഗമായി മലബാർ ടൂറിസം കൗൺസിൽ (എം.ടി.സി )​ ഏർപ്പെടുത്തിയ പ്രഥമ അവാർഡുകൾ പ്രഖ്യാപിച്ചു. ടൂറിസം ലീഡർഷിപ്പ് അവാർഡിന് വൈത്തിരി വില്ലേജ് മാനേജിംഗ് ഡയറക്ടർ എൻ.കെ. മുഹമ്മദും എം.ടി.സി അവാർഡ് കണ്ണൂർ ടൂർസ് ആൻഡ് ഹോളിഡെയിസ് ഡയറക്ടർ ഷഹിൽ മരിയം മുണ്ടക്കലും അർഹരായി. നാളെ രാവിലെ 11.30ന് മലബാർ പാലസിൽ നടക്കുന്ന ടൂറിസം എക്സ്പോ വേദിയിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ അവാർഡ് സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ അഡ്വൈസറി മെമ്പർ ടി.പി.എം ഹാഷിർ അലി, പ്രസിഡന്റ് സി.സജീർ പടിക്കൽ, ഷെഫീക്ക് ആനമങ്ങാടൻ, പി.കെ.ശുഹൈബ്, എ.കെ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement