സ്വപ്നയുടെയും സരിത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷ തള്ളി

Friday 10 June 2022 2:32 AM IST

കൊച്ചി: മുഖ്യമന്ത്രിയെയും തന്നെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ നൽകിയ കേസിൽ സ്വപ്‌ന സുരേഷിന്റെയും പി.എസ്.സരിത്തിന്റെയും മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. സ്റ്റേഷനിൽ നിന്നു ജാമ്യമെടുക്കാവുന്ന കുറ്റങ്ങളാണ് സ്വപ്നയ്ക്കെതിരെ ചുമത്തിയതെന്നും സരിത്തിനെ പ്രതിയാക്കിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. ഇതു രേഖപ്പെടുത്തിയാണ് ജസ്റ്റിസ് വിജു എബ്രഹാം ഹർജി തള്ളിയത്.

സ്വപ്നയെയും സരിത്തിനെയും അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുള്ളതിനാൽ ഉടൻ ഹർജി പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇന്നലെ വൈകിട്ടാണ് പരിഗണിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉന്നതരായ വ്യക്തികൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിനാൽ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കാനിടയുണ്ടെന്ന് അഭിഭാഷകൻ വാദിച്ചു. കഴിഞ്ഞ ദിവസം സരിത്തിനെ നോട്ടീസ് നൽകാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും ചൂണ്ടിക്കാട്ടി.

സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റമായിട്ടും മുൻകൂർ ജാമ്യത്തിന് ഹർജി നൽകിയത് മുഖ്യമന്ത്രിയടക്കമുള്ളവരെ പൊതുസമൂഹത്തിനു മുന്നിൽ അപകീർത്തിപ്പെടുത്താനാണെന്ന് സർക്കാർ വാദിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ നൽകിയ ഹർജിയാണിത്. പൊലീസ് ദ്രോഹിക്കുമെന്ന ആശങ്ക മുൻകൂർ ജാമ്യം അനുവദിക്കാൻ കാരണമല്ലെന്നും വ്യക്തമാക്കി.

 വ്യാ​ജ​ ​ബി​രു​ദ​ക്കേ​സിൽ
സ്വ​പ്ന​യ്ക്കെ​തി​രെ​ ​കു​റ്റ​പ​ത്രം​ ​ഉ​ടൻ

ഐ.​ടി​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ ​ലി​മി​റ്റ​ഡി​ന്റെ​ ​സ്പേ​സ് ​പാ​ർ​ക്കി​ലെ​ ​ജോ​ലി​ക്കാ​യി​ ​വ്യാ​ജ​ ​ബി​രു​ദ​ ​സ​ർ​ട്ടി​ഫി​ക്ക​​​റ്റ് ​ന​ൽ​കി​യ​ ​കേ​സി​ൽ​ ​സ്വ​പ്ന​ ​സു​രേ​ഷി​നെ​തി​രെ​ ​വേ​ഗം​ ​കു​റ്റ​പ​ത്രം​ ​ന​ൽ​കാ​ൻ​ ​പൊ​ലീ​സ് ​നീ​ക്കം.​ ​സ്വ​പ്ന​ ​ഹാ​ജ​രാ​ക്കി​യ​ ​ബി​കോം​ ​സ​ർ​ട്ടി​ഫി​ക്ക​​​റ്റ് ​വ്യാ​ജ​മാ​ണെ​ന്ന് ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​ഡോ.​ ​ബാ​ബാ​സാ​ഹി​ബ് ​അം​ബേ​ദ്ക​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പൊ​ലീ​സി​നെ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​ര​ജി​സ്ട്രാ​റു​ടെ​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​ശേ​ഷം​ ​കു​റ്ര​പ​ത്രം​ ​ന​ൽ​കും. കെ.​എ​സ്‌.​ഐ.​ടി.​എ​ൽ​ ​എം.​ഡി​ ​ഡോ.​ ​ജ​യ​ശ​ങ്ക​ർ​ ​പ്ര​സാ​ദി​ന്റെ​ ​പ​രാ​തി​യി​ൽ​ ​വ്യാ​ജ​രേ​ഖ​ ​ച​മ​യ്ക്ക​ൽ,​ ​പ​ണം​ ​ത​ട്ട​ൽ​ ​എ​ന്നീ​ ​വ​കു​പ്പു​ക​ളാ​ണ് ​സ്വ​പ്ന​യ്ക്കെ​തി​രെ​ ​ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.​ ​​ ​സ്വ​പ്ന​ ​മ​ഹാ​രാ​ഷ്ട്ര​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ ​ആ​യി​രു​ന്നി​ല്ലെ​ന്നും​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ബി​കോം​ ​കോ​ഴ്സ് ​ത​ന്നെ​ ​ഇ​ല്ലെ​ന്നും​ ​പ​രീ​ക്ഷാ​ ​ക​ൺ​ട്രോ​ള​ർ​ ​പൊ​ലീ​സി​നെ​ ​അ​റി​യി​ച്ചി​രു​ന്നു.
വ്യാ​ജ​ ​സ​ർ​ട്ടി​ഫി​ക്ക​​​റ്റ് ​ത​യ്യാ​റാ​ക്കി​യ​ത് ​പ​ഞ്ചാ​ബി​ലെ​ ​ദേ​വ് ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​ട്ര​സ്​​റ്റ് ​എ​ന്ന​ ​സ്ഥാ​പ​ന​മാ​ണ്.​ ​ഇ​വ​രു​ടെ​ ​ഉ​പ​സ്ഥാ​പ​ന​മാ​യ​ ​തൈ​ക്കാ​ട്ടെ​ ​ഏ​ജ​ൻ​സി​യു​ടെ​ ​ന​ട​ത്തി​പ്പു​കാ​രും​ ​പ്ര​തി​യാ​വും.​ ​പൂ​ട്ടി​പ്പോ​യ​ ​സ്ഥാ​പ​ന​ ​ഉ​ട​മ​ക​ളെ​ ​ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

Advertisement
Advertisement