കേരള സർവകലാശാല പരീക്ഷാഫലം

Friday 10 June 2022 12:00 AM IST

മൂന്നാം വർഷ ബി.എ.എം.എസ്. (മേഴ്സിചാൻസ് - 2009 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 17വരെ അപേക്ഷിക്കാം.

വിദൂരപഠനകേന്ദ്രം നടത്തുന്ന രണ്ടാം സെമസ്​റ്റർ എം.എൽ.ഐ.എസ്‌സി (റഗുലർ - 2019 അഡ്മിഷന്, സപ്ലിമെന്ററി - 2017, 2018 അഡ്മിഷൻ), ഫെബ്രുവരി 2022 പരീക്ഷയുടെ വൈവ 17 ന് പാളയത്തുളള ഡിപ്പാർട്ട്‌മൈന്റ് ഒഫ് ലൈബ്രറി ആൻഡ്ഇൻഫർമേഷൻ സയൻസിൽ നടത്തും.

ഒന്നാം സെമസ്​റ്റർ ബി.എ.ഓണേഴ്സ് ഡിഗ്രി ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ (റഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2017 - 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 - 2016 അഡ്മിഷൻ) ഡിഗ്രി പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 16 വരെയും 150 രൂപ പിഴയോടെ 20 വരെയും 400 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.

Advertisement
Advertisement