അനിശ്ചിതകാല ധർണ

Friday 10 June 2022 12:50 AM IST

കൊല്ലം: കെ.എസ്.ആർ.ടി.സി തൊഴിലാളികളുടെ ശമ്പളം നിഷേധിക്കുന്നതിനെതിരെയും തൊഴിലാളികളെയും പെൻഷൻകാരെയും സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി​) നേതൃത്വത്തിൽ 14 ജില്ലാ കേന്ദ്രങ്ങളിൽ അനിശ്ചിതകാല ധർണ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കൊട്ടാരക്കര സ്റ്റാൻഡി​ൽ നടന്ന ധർണ എംപ്ലോയിസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ടി​.ആർ. ബിജു ഉദ്ഘാടനം ചെയ്തു. എ.ഐ.ടി​.യു.സി​ കൊട്ടാരക്കര മണ്ഡലം സെക്രട്ടറി പ്രശാന്ത് കാവുവിള, എംപ്ലോയീസ് യൂണിയൻ സംസ്ഥാന ഭാരവാഹി എസ് ശിവകുമാർ ജില്ലാ ട്രഷറർ ജാക്സൺ കെ.വേളിക്കാട്, കെ.ആർ. കമൽ രാജ്, മിഥുലാജ്, ആർ.രാജേഷ്, ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുത്തു

Advertisement
Advertisement