കോഴ്സിന് അപേക്ഷിക്കാം

Saturday 11 June 2022 12:02 AM IST

കൊച്ചി: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലായ് സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ കൗൺസലിംഗ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കാലാവധി. ശനി, ഞായർ, പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസുകൾ. ഇന്റേൺഷിപ്പും പ്രോജക്ട് വർക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടാകും. വിശദാംശങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. 18 വയസിനു മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30. വിവരങ്ങൾക്ക് : 90613 55337.

Advertisement
Advertisement