കണ്ണൂരിൽ 14ന് ഹർത്താൽ

Saturday 11 June 2022 12:00 AM IST

കണ്ണൂർ: കണ്ണൂരിലെ കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, അയ്യൻകുന്ന് എന്നീ അഞ്ചു പഞ്ചായത്തുകളിൽ 14ന് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഹർത്താൽ നടത്താൻ എൽ.ഡി.എഫ് ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് സൃഷ്ടിച്ച ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടാണിത്. ഇന്ന് കീഴ്പ്പള്ളിയിലും1 3ന് കേളകത്തും പൊതുയോഗങ്ങൾ സംഘടിപ്പിക്കും. യോഗത്തിൽ എം.വി ജയരാജൻ അദ്ധ്യക്ഷനായിരുന്നു.

Advertisement
Advertisement