കോൺഗ്രസ് പ്രതിഷേധം

Saturday 11 June 2022 1:02 AM IST

കുറ്റിപ്പുറം : സ്വർണ്ണം, കറൻസി കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണിച്ചെമ്പ് തലയിൽ ചുമന്ന് പ്രതിഷേധ പ്രകടനം നടത്തി. സമാപന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എൻ.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.പി നബീൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ശിവരാമൻ, പുന്നക്കൽ സുരേഷ്, എ. പവിത്രകുമാർ, പ്രദീപ് കാട്ടിലായിൽ, സി. ജാഫർ, പി.ടി. നാസർ, സി. സോമൻ എന്നിവർ പങ്കെടുത്തു . പ്രതിഷേധ പ്രകടനത്തിന് ഉസ്മാൻ തെയ്യങ്ങാട് , എം രഞ്ജിത്ത്, ഫസലുറഹ്മാൻ, അഡ്വ. സുജീർ, വിബീഷ് ചന്ദ്രൻ ,റഹിം എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement