വീടിന് പിന്നിൽ പലകകൾ നീക്കിയപ്പോൾ വാവയ്‌ക്ക് നേരെ ചീറിയടുത്ത് പാമ്പ്; പിന്നെ സംഭവിച്ചത്
Saturday 11 June 2022 6:36 PM IST
തിരുവനന്തപുരം ജില്ലയിലെ ഞാണ്ടൂർക്കോണം പുളിയൻകോടിനടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ യാത്ര. വീട്ടിലെത്തിയ വാവ കണ്ടത് മനോഹര കാഴ്ചയാണ് കോഴികളും,ആടുകളും,അലങ്കാര മത്സ്യങ്ങളും,പിന്നെ പച്ചക്കറി കൃഷിയും.വീടിന് പുറകിലായി കുറച്ച് പലകകൾ അടുക്കി വച്ചിരിക്കുന്നു അതിനടിയിലാണ് പാമ്പ് ഇരിക്കുന്നത്.
പലയിടത്തും വെളളിക്കെട്ടൻ അല്ലെങ്കിൽ ശംഖുവരയൻ എന്ന പേരിൽ തെറ്റിദ്ധരിച്ച് ആളുകൾ തല്ലിക്കൊല്ലുന്ന ഒരു പാമ്പിനെയാണ് വാവയ്‌ക്ക് കിട്ടിയത്. കാട്ടുപാമ്പ് എന്നറിയപ്പെടുന്ന ചേരവർഗത്തിലുളള ഒരു പാമ്പാണിത്. പത്തി മടക്കി കൊത്താനെത്തുന്നകതാണ് ഇവയുടെ രീതി. പലക മാറ്റിയതും കടിക്കാനായി വാവയ്ക്ക് നേരെ പാഞ്ഞെത്തി. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.