സീനിയർ സിറ്റിസൺ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കണമെന്ന്

Sunday 12 June 2022 12:21 AM IST

ചിറ്റൂർ: മുതിർണ പൗരന്മാർക്ക് നൽകി വന്നിരുന്ന റെയിൽവേ യാത്രാ ആനുകൂല്യം എടുത്തുകളഞ്ഞത് പുന:സ്ഥാപിക്കണമെന്ന് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ചിറ്റൂർ നിയോജക മണ്ഡലം കൺവെൻഷൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. കൺവെൻഷൻ ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ പി.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ.സദാനന്ദൻ മുഖ്യാഥിതിയായി. ഗാന്ധിദർശൻ വേദി ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ, ഹരിതവേദി ജില്ലാ ചെയർമാൻ ആർ.ശിവദാസ്, എം.ശശികുമാർ, വി.എം.ഷൺമുഖൻ, ചിറ്റൂർ ചന്ദ്രൻ, കെ.കെ.സതീഷ്, എ.അപ്പുക്കുട്ടൻ, എസ്.ദേവസഹായം, പി.പി.നാരായണൻ, സി.എൻ.വിപിന കുമാരൻ, കെ.ഗീത, കെ.നിവേദിക എന്നിവർ പങ്കെടുത്തു. ചിറ്റൂർ നിയോജക മണ്ഡലം കമ്മിറ്റി പി.മധുസൂദനൻ ചെയർമാനും, എം.ശശികുമാർ ജനറൽ സെകട്ടറിയുമായ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Advertisement
Advertisement