മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗിന്റെ ലുക്കൗട്ട് നോട്ടീസ്

Sunday 12 June 2022 12:21 AM IST
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് കമ്മിഷണർ ഓഫീസ് പരിസരത്ത് പതിച്ച ലുക്ക്ഔട്ട് നോട്ടീസുകൾ വലിച്ചു കീറുന്ന പൊലീസ്. രോഹിത്ത് തയ്യിൽ

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായ നടക്കുന്ന സമരത്തിന്റെ ഭാഗമായി നഗരത്തിൽ ലുക്കൗട്ട് നോട്ടീസ് പതിച്ച് യൂത്ത് ലീഗ്. കമ്മിഷണർ ഓഫീസിനു മുമ്പിലേക്ക് ലുക്കൗട്ട് നോട്ടീസുമായി നടത്തിയ മാർച്ച് ഡി.ഡി.ഇ ഓഫീസിന് മുമ്പിൽ പൊലീസ് തടഞ്ഞു. രാവിലെ 11.30ന് പ്രഖ്യാപിച്ച മാർച്ചിന്റെ പേരിൽ ഒമ്പതു മുതൽ തന്നെ പൊലീസ് ഗതാഗതം നിയന്ത്രിച്ചത് നഗരത്തെ ഗതാഗതക്കുരുക്കിലാക്കി. സമരം കഴിഞ്ഞ ശേഷം ഡി.ഡി.ഇ ഓഫീസ് പരിസരത്ത് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ ഒട്ടിച്ച ലുക്കൗട്ട് നോട്ടീസ് പൊലീസ് പറിച്ച് നീക്കിയത് നേരിയതോതിലുള്ള സംഘർഷാവസ്ഥയ്ക്ക് കാരണമായി. സമരം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. മൊയ്തീൻകോയ, ഷഫീഖ് അരക്കിണർ, ഷിജിത്ത് ഖാൻ, എസ്.വി.ഷൗലിക്ക് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement