ബസ് പുഴയിലേക്ക് മറിഞ്ഞു

Saturday 11 June 2022 11:42 PM IST

തിരൂർ: കൂട്ടായി പടിഞ്ഞാറേക്കര ജെട്ടിയിൽ മത്സ്യത്തൊഴിലാളികളുമായി എത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. ഇന്നലെ പുലർച്ചെയാണ് സംഭവം. മത്സ്യത്തൊഴിലാളികളെ ഇറക്കിയ ശേഷം തിരിക്കുന്നതിനിടെ ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ മാത്രമേ ബസിൽ ഉണ്ടായിരുന്നുള്ളു. ഇയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Advertisement
Advertisement