തവനൂർ സെൻട്രൽ ജയിൽ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Saturday 11 June 2022 11:53 PM IST

മലപ്പുറം: നിർമാണം പൂർത്തിയായ തവനൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിശിഷ്ടാതിഥിയാവും. മന്ത്രി വി. അബ്ദുറഹിമാൻ മുഖ്യാതിഥിയാവും. ഡോ.കെ.ടി ജലീൽ എം.എൽ.എ അദ്ധ്യക്ഷനാവും. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ.എം.പി അബ്ദു സമദ് സമദാനി, എം.എൽ.എമാരായ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ, പി. നന്ദകുമാർ, കുറക്കോളി മൊയ്തീൻ തുടങ്ങി വിവിധ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

തവനൂർ കൂരടയിൽ ജയിൽ വകുപ്പിന്റെ 7.56 ഏക്കർ ഭൂമിയിൽ മൂന്ന് നിലകളിലായാണ് ജയിൽ സമുച്ചയം നിർമിച്ചിട്ടുള്ളത്. 706 തടവുകാരെ പാർപ്പിക്കുന്നതിനുള്ള സൗകര്യമുണ്ട്. 35 കോടിയോളം രൂപ ചെലവഴിച്ചാണ് നിർമ്മാണം.

സ്വാതന്ത്ര്യലബ്ധിയ്ക്കുശേഷം സർക്കാർ നിർമിക്കുന്ന ആദ്യത്തെ സെൻട്രൽ ജയിലാണ് തവനൂരിലേത്. ഉദ്ഘാടനദിവസം പൊതുജനങ്ങൾക്ക് രാവിലെ ഒൻപത് മുതൽ 10 വരെ ഒരു മണിക്കൂർ സമയം ജയിലിന്റെ ഉൾവശം സന്ദർശിക്കാം.

Advertisement
Advertisement