വീടിന്റെ ഭിത്തി തകർന്ന് ഗൃഹനാഥന് പരിക്ക്

Sunday 12 June 2022 1:30 AM IST

കൊട്ടാരക്കര: വാനം തോണ്ടുന്നതിനിടെ വീടിന്റെ ഭിത്തി തകർന്ന് ഗൃഹനാഥന് ഗുരുതര പരിക്ക്. എം.സി റോഡരികിൽ മൈലം മുട്ടമ്പലം പാലമൂട്ടിൽ വീട്ടിൽ എസ്.അനി(42)യെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ആറോടെയായിരുന്നു സംഭവം. വീട് നവീകരണത്തിന്റെ ഭാഗമായി പഴയ ഭിത്തിയോടു ചേർന്ന് വാനം തോണ്ടുന്നതിനിടെ ഭിത്തി തകർന്നു വീഴുകയായിരുന്നു. മൺകട്ടകൾക്കും അവശിഷ്ടങ്ങൾക്കും അടിയിൽപ്പെട്ട അനിയെ ശബ്ദം കേട്ടെത്തിയ വീട്ടുകാരും സമീപവാസികളും ചേർന്നാണ് പുറത്തെടുത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കുപറ്റിയ അനിയെ ആദ്യം താലൂക്കാശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.

Advertisement
Advertisement