വളർത്തുനായ്ക്കൾക്ക് മൈക്രോ ചിപ്പും ഇൻഷ്വറൻസും നിർബന്ധം

Sunday 12 June 2022 4:51 AM IST

പെറ്റ് ഡോഗുകൾക്ക് മൈക്രോചിപ്പ് നൽകുന്ന തിരുവനന്തപുരത്തെ ഫൈൻഡാ സ്റ്റാർട്ടപ്പും ഫ്യൂച്ചർ ജനറൽ ഇൻഷുറൻസും കേന്ദ്രവ്യവസായമന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിൽ ധാരണാപത്രം കൈമാറുന്നു. ഫൈൻഡാ എം.ഡി.ബെൽജിത് ചക്കാരത്ത്, ഡയറക്ടർ കെ.ഗണേഷ്, ഫ്യൂച്ചർ ഇൻഷുറൻസ് പ്രതിനിധി ആന്റോ മാർട്ടിൻ എന്നിവർ സമീപം

തിരുവനന്തപുരം: നായ്ക്കളെ വളർത്തണമെങ്കിൽ ഇൻഷ്വറൻസും പേരും ബയോമെട്രിക് വിവരങ്ങളും ഉൾപ്പെടുത്തിയ മൈക്രോ ചിപ്പും നിർബന്ധമാക്കുന്നു. ഒാരോ നായയുടേയും പൂർണവിവരങ്ങൾ ചിപ്പിലുണ്ടാകും. അതിന് ദേശീയ തലത്തിൽ ഡാറ്റാബേസും ഉണ്ടാകും. നായയെ നഷ്ടപ്പെട്ടാൽ ചിപ്പിലെ വിവരങ്ങൾ നോക്കി തിരിച്ചറിയാം. ഇൻഷ്വറൻസ് ഉള്ളതിനാൽ നഷ്ടപരിഹാരവും കിട്ടും. നിലവിൽ നായകൾക്ക് ഇൻഷ്വറൻസുണ്ടെങ്കിലും ഉപയോഗിക്കുന്നത് ഫോട്ടോയാണ്. ഇത് ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയെ തുടർന്നാണ് മൈക്രോചിപ്പ് ഏർപ്പെടുത്തിയത്. കേരളത്തിലെ വളർത്തു നായകൾക്ക് മൈക്രോചിപ്പ് നൽകുന്ന സ്റ്റാർട്ടപ്പായ ഫൈൻഡാ പെറ്റ് മൈക്രോ ചിപ്പ് കമ്പനി നായകൾക്ക് ഇൻഷ്വറൻസ് നൽകുന്ന ഫ്യൂച്ചർ ജനറൽ ഇൻഷ്വറൻസുമായി ധാരണയിലെത്തിയതായി ഫൈൻഡാ എം.ഡി ബെൽജിത് ചക്കാരത്ത് അറിയിച്ചു. ഇതനുസരിച്ച് പെറ്റ് ഡോഗ് ഇൻഷ്വറൻസ് എടുക്കുന്നവർക്ക് ഫൈൻഡായുടെ മൈക്രോ ചിപ്പും അവരുടെ ഡേറ്റാബേസ് പ്ളാറ്റ്ഫോമും നൽകും. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രവ്യവസായ മന്ത്രി പീയുഷ് ഗോയലിന്റെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്. ഫൈൻഡാ ഡയറക്ടർ കെ. ഗണേഷ്, ഫ്യൂച്ചർ ഇൻഷ്വറൻസ് പ്രതിനിധി ആന്റോ മാർട്ടിൻ എന്നിവരും പങ്കെടുത്തു.

 ഫോട്ടോ- ഫൈൻഡാ സ്റ്റാർട്ടപ്പും ഫ്യൂച്ചർ ജനറൽ ഇൻഷ്വറൻസും കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ സാന്നിധ്യത്തിൽ ധാരണാപത്രം കൈമാറുന്നു. ഫൈൻഡാ എം.ഡി ബെൽജിത് ചക്കാരത്ത്, ഡയറക്ടർ കെ. ഗണേഷ്, ഫ്യൂച്ചർ ഇൻഷ്വറൻസ് പ്രതിനിധി ആന്റോ മാർട്ടിൻ എന്നിവർ സമീപം

Advertisement
Advertisement