പുരോഗമന കലാസാഹിത്യസംഘം കൺവെൻഷൻ നടത്തി

Monday 13 June 2022 12:49 AM IST
pukasa

കുറ്റ്യാടി: പുരോഗമനകലാസാഹിത്യ സംഘം കുന്നുമ്മൽ ഏരിയാ കൺവെൻഷൻ മൊകേരി സാംസ്കാരിക നിലയത്തിൽ നടത്തി.ജില്ലാ സിക്രട്ടറി ഡോ: യു. ഹേമന്ത്കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.വിനോദൻ അദ്ധ്യക്ഷത വഹിച്ചു. അനിൽ ആയഞ്ചേരി, പി.വത്സൻ , ഗോപാലൻകുട്ടി, ടി.കെ ജയദേവൻ എന്നിവർ പ്രസംഗിച്ചു. ഏരിയാ സെക്രട്ടറി പി.പി.സജിത് കുമാർ സ്വാഗതവും എ.കെ രാജീവൻ നന്ദിയും പ്രകാശിപ്പിച്ചു. സാഹിത്യ സംഘം ചർച്ചാവേദി സംഘടിപ്പിച്ച രചനാമത്സര വിജയികൾക്ക് ഡോ: യു.ഹേമന്ത്കുമാർ ഉപഹാരങ്ങൾ നൽകി. ഭാരവാഹികളായി പി.വിനോദൻ (പ്രസിഡന്റ്) പി പി വാസുദേവൻ,കെ.പി ചന്ദ്രൻ , ഉമ കായക്കൊടി (വൈസ് പ്രസിഡന്റ്) പി.പി സജിത്ത്കുമാർ (സെക്രട്ടറി) എ.കെ രാജീവൻ, ടി.കെ ജയദേവൻ, വിനീത മാമ്പിലാട് (ജോ.സെക്രടറി ) എം.കെ സന്തോഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു .

Advertisement
Advertisement