വാട്സ് ആപ് കൂട്ടായ്മ വാർഷികവും കുടുംബ സംഗമവും

Monday 13 June 2022 12:10 AM IST

പത്തനംതിട്ട: റഷീദിന്റെ സുഹൃത്തുക്കൾ എന്ന വാട്‌സ് ആപ് കൂട്ടായ്മയുടെ ആറാമത് വാർഷികവും ആദ്യ കുടുംബസംഗമവും മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.ആർ.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു.

റിട്ട.ജസ്റ്റിസ് എൻ.വിജയകുമാർ നവമാദ്ധ്യമങ്ങൾക്ക് സമൂഹത്തിൽ വഹിക്കാനുള്ള പങ്കിനെ കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ, മുൻ ചെയർപേഴ്‌സൺ രജനി പ്രദീപ്, മുൻ വൈസ് ചെയർമാൻ പി.കെ.ജേക്കബ്, മുൻ കൗൺസിലർ ബീനാഷെരീഫ്, മാദ്ധ്യമ പ്രവർത്തകൻ ജി.വിശാഖൻ, അലങ്കാർ അഷറഫ്, പി.എസ്.വിനോദ് കുമാർ, സുനിതാ കോഴിക്കോട്, ശശികുമാർ തുരുത്തിയിൽ, ജോർജ് വർഗീസ്, നോബൽ കുമാർ, ഷീജ തെങ്ങണ, മുഹമ്മദ് സാലി, ഇക്ബാൽ അത്തിമുട്ടിൽ, രേഖ പറവൂർ , ബിനു ജോർജ്, റസീന, വസീല കവിരാജ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement