കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് ബി.എം.എസ് ജില്ലാ സമ്മേളനം 14ന്

Monday 13 June 2022 12:20 AM IST

പത്തനംതിട്ട : കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് ബി.എം.എസ് ജില്ലാ സമ്മേളനം 14ന് പത്തനംതിട്ടയിൽ നടക്കും. ബി.എം.എസ് ജില്ലാ കാര്യാലയത്തിലെ ടി.പി.വിജയൻ നഗറിൽ രാവിലെ 9.30ന് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. പ്രതിനിധി സമ്മേളനം കെ.എസ്.ടി.ഇ.എസ് - ബി.എം.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്.അജയകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.എസ്.രഘുനാഥ് അദ്ധ്യക്ഷത വഹിക്കും. ആർ.എസ്.എസ് ശബരിഗിരി വിഭാഗ് സംഘചാലക് സി.പി.മോഹനചന്ദ്രൻ, ജില്ലാപ്രസിഡന്റ് എം.കെ.അരവിന്ദൻ, ജില്ലാ സെക്രട്ടറി എ.കെ.ഗിരീഷ്, ഫെറ്റോ ജില്ലാസെക്രട്ടറി എസ്.ഗിരീഷ്, കേരള വൈദ്യുതി മസ്ദൂർ സംഘ് ജില്ലാ സെക്രട്ടറി ജി.സുഭാഷ് കുമാർ, കെ.എസ്.ടി.ഇ.എസ് - ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.എൽ.യമുനാദേവി എന്നിവർ സംസാരിക്കും. ജില്ലാസെക്രട്ടറി എം.കെ.പ്രമോദ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ഖജാൻജി ആർ. വിനോദ് കുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കും. ഉച്ചയ്ക്കുശേഷം സംഘടനാ തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് സംസാരിക്കും. ഉച്ചയ്ക്ക് 3ന് ജില്ലാ കാര്യാലയത്തിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം ടൗൺ ചുറ്റി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സമാപിക്കും. ഇവിടെ നടക്കുന്ന പൊതു സമ്മേളനം കെ.എസ്.ടി.ഇ.എസ് - ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് ഉദ്ഘാടനം ചെയ്യും. ബി.എം.എസ് ജില്ലാ ജോ. സെക്രട്ടറി സി.കെ സുരേഷ്, കെ.എസ്.ടി.ഇ.എസ്- ബി.എം.എസ് സംസ്ഥാന സെക്രട്ടറി ടി. അശോക് കുമാർ എന്നിവർ സംസാരിക്കും.

Advertisement
Advertisement