റെയിൽവേ ബോർഡ് പരീക്ഷ: എട്ട് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

Monday 13 June 2022 12:00 AM IST

തിരുവനന്തപുരം: രണ്ടാം ഘട്ട റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ രണ്ടാം ഘട്ട പരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളുടെ സൗകര്യാർത്ഥം സ്‌പെഷൽ ട്രെയിനുകൾ അനുവദിച്ചു. തിങ്കളാഴ്ച രാത്രി 10 ന് പുറപ്പെടുന്ന തിരുവനന്തപുരംമൈസൂർ സ്‌പെഷ്യൽ (06050) അടുത്ത ദിവസം രാത്രി എട്ടിന് മൈസൂരിലെത്തും. മൈസൂരിൽ നിന്ന് ജൂൺ 17 ന് രാത്രി 11.55 ന് യാത്ര തിരിക്കുന്ന മൈസൂർതിരുവനന്തപുരം സ്‌പെഷ്യൽ (06049) അടുത്ത ദിവസം രാത്രി എട്ടിന് തിരുവനന്തപുരത്തെത്തും. തിങ്കളാഴ്ച രാവിലെ എട്ടിന് പുറപ്പെടുന്ന തിരുവനന്തപുരംകൊൽഹാപൂർ സ്‌പെഷ്യൽ (06052) അടുത്ത ദിവസം രാത്രി 9.25 ന് കൊൽഹാപൂരിലെത്തും. ജൂൺ 17 ന് രാത്രി 10.30 ന് പുറപ്പെടുന്ന കൊൽഹാപൂർ തിരുവനന്തപുരം സ്‌പെഷ്യൽ (06051) ജൂൺ 19 ന് രാവിലെ 6.40 ന് തിരുവനന്തപുരത്തെത്തും.
തിങ്കളാഴ്ച രാത്രി 9.26 ന് പുറപ്പെടുന്ന കൊച്ചുവേളിമാംഗളൂരു സ്‌പെഷ്യൽ (06054) അടുത്ത ദിവസം രാവിലെ 9.20 ന് മംഗളൂരുവിലെത്തും. ജൂൺ 17 ന് രാത്രി 11 ന് യാത്ര തുടങ്ങുന്ന മംഗളൂരുകൊച്ചുവേളി സ്‌പെഷ്യൽ (06053)അടുത്ത ദിവസം രാവിലെ 10.30 ന് കൊച്ചുവേളിയിലെത്തും. തിങ്കളാഴ്ച രാത്രി 7.15 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന കൊല്ലംതിരുച്ചിറപ്പള്ളി സ്‌പെഷ്യൽ (06056) അടുത്ത ദിവസം രാവിലെ 7.40 ന് തിരുച്ചിറപ്പള്ളിയിലെത്തും. ജൂൺ 17 ന് രാത്രി 11 ന് ൽ നിന്ന് പുറപ്പെടുന്ന തിരുച്ചിറപ്പള്ളികൊല്ലം സ്‌പെഷ്യൽ (06055) അടുത്ത ദിവസം രാവിലെ 9.15 ന് കൊല്ലത്തെത്തും.

Advertisement
Advertisement