അൺ​റി​സേർ​വ്​ഡ് കോ​ച്ചു​കൾ പു​ന​രാ​രം​ഭി​ക്കും

Monday 13 June 2022 1:01 AM IST

കൊല്ലം: ജൂലായ് 1 മുതൽ 188 ഇന്റർ സോ​ണൽ ട്രെ​യി​നു​ക​ളിൽ അൺ​റി​സേർവ്ഡ് കോ​ച്ചു​കൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും സീ​സൺ ടി​ക്ക​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​മെ​ന്നും എൻ.കെ. പ്രേ​മ​ച​ന്ദ്രൻ എം.പി അ​റി​യി​ച്ചു. എം.പി നൽ​കി​യ ക​ത്തി​ന് ദ​ക്ഷി​ണ റെയിൽ​വേ ജ​ന​റൽ മാ​നേ​ജർ ബി.ജി. മ​ല്ല്യ രേ​ഖാ​മൂ​ലം നൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് വി​വ​രം അ​റി​യി​ച്ച​ത്. നിറു​ത്തി​വ​ച്ച റി​സർവേ​ഷൻ ഇ​ല്ലാ​ത്ത യാ​ത്രാ സൗ​ക​ര്യം 92 ദീർ​ഘ​ദൂ​ര മെ​യിൽ / എ​ക്‌​സ​പ്ര​സ് ട്രെ​യി​നു​ക​ളി​ലും 148 ഇൻ​ട്രാ സോ​ണൽ ട്രെ​യി​നു​ക​ളി​ലും പു​നഃസ്ഥാ​പി​ച്ചതാ​യും ജ​ന​റൽ മാ​നേ​ജർ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര​മാ​യി ട്രെ​യി​നു​ക​ളിൽ ഡി​ റി​സേർവ്​ഡ് സൗ​ക​ര്യം പു​നഃസ്ഥാ​പി​ക്ക​ണ​മെ​ന്ന് എം.പി ആ​വ​ശ്യ​പ്പെ​ട്ടു.

Advertisement
Advertisement