കേന്ദ്ര സംരക്ഷണം തേടി സ്വപ‌നയുടെ ഹർജി

Tuesday 14 June 2022 2:55 AM IST

കൊച്ചി: സംസ്ഥാന സർക്കാരിൽ വിശ്വാസമില്ലാത്തതിനാൽ പൊലീസ് സംരക്ഷണം വേണ്ടെന്നും, തനിക്ക് കേന്ദ്ര സർക്കാരിന്റെ സംരക്ഷണം നൽകണമെന്നുമാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. ഇതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും കോടതി ഉത്തരവുണ്ടെങ്കിൽ കേന്ദ്ര സർക്കാർ പരിഗണിക്കുമെന്ന് ഹർജിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യക്തമാക്കി. വിശദമായ വാദത്തിനായി ഹർജി 16ലേക്ക് മാറ്റി.

സുരക്ഷയുടെ പേരിൽ വീടിനു മുന്നിൽ ഒരു സംഘം പൊലീസിനെ നിയോഗിച്ച് തന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും ,അത്യാധുനിക നിരീക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ച് സ്വകാര്യതയിലേക്കും സ്വാതന്ത്ര്യത്തിലേക്കും കടന്നുകയറുന്നെന്നും സ്വ‌പ്‌ന ആരോപിച്ചു. കസ്റ്റംസ് കേസിൽ ഒരു വർഷം മുമ്പ് നൽകിയ രഹസ്യമൊഴി

സംസ്ഥാനത്തെ അധികാര നേതൃത്വത്തെ തൊടുന്നതായിരുന്നതിനാൽ അന്ന് കസ്റ്റംസ് നടപടി സ്വീകരിച്ചില്ല.തനിക്കും കുടുംബത്തിനും ഭീഷണി നേരിടേണ്ടി വന്നപ്പോഴാണ് രഹസ്യമൊഴി നൽകിയത്. തന്നെയും അഭിഭാഷകനെയും നിശബ്ദരാക്കാൻ സീനിയർ ഐ.പി.എസ് ഉദ്യോഗസ്ഥരുൾപ്പെടെ രംഗത്തെത്തി. മുഖ്യമന്ത്രിയുമായി ഒത്തുതീർപ്പിലെത്താൻ സമ്മർദ്ദമായി. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിയുയർത്തി തനിക്കും സുഹൃത്തിനും അഭിഭാഷകനുമെതിരെ വ്യാജക്കേസുകളെടുത്തു.

എ.ഡി.ജി.പി അജിത്കുമാർ അധികാര കേന്ദ്രത്തിന്റെ ഏജന്റായി പ്രവർത്തിച്ചു. താൻ രഹസ്യമൊഴി നൽകിയ ശേഷം 36 തവണ ഷാജ് കിരണിനെ അജിത്കുമാർ വിളിച്ചതായി അറിയുന്നുവെന്നും ഹർജിയിൽ പറയുന്നു.

കേസിലെ ഇരയെന്ന നിലയിൽ വിക്‌ടിം പ്രൊട്ടക്ഷൻ സ്കീം പ്രകാരമുള്ള സംരക്ഷണം ആവശ്യപ്പെട്ട് സ്വപ്ന ഹർജി നൽകിയിരുന്നു. എന്നാൽ പ്രതിക്ക് ഇത്തരമൊരു സംരക്ഷണത്തിന് അവകാശമില്ലെന്ന് ഇ.ഡി വാദിച്ചു. തുടർന്ന് ഈ ഹർജിയും 16 ലേക്ക് മാറ്റി.

സ്വ​പ്‌​ന​യു​ടെ​ ​അ​ഭി​ഭാ​ഷ​കൻ
മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​ ​ന​ൽ​കി

കൊ​ച്ചി​:​ ​മ​ത​വി​ദ്വേ​ഷം​ ​വ​ള​ർ​ത്തു​ന്ന​ ​ത​ര​ത്തി​ൽ​ ​ഫേ​സ്ബു​ക്കി​ൽ​ ​പോ​സ്റ്റി​ട്ടെ​ന്നാ​രോ​പി​ച്ച് ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ചെ​യ്ത​ ​കേ​സി​ൽ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​തേ​ടി​ ​സ്വ​പ്‌​ന​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ആ​ർ.​ ​കൃ​ഷ്‌​ണ​രാ​ജ് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി.​ ​സ്വ​പ്ന​യ്ക്കു​വേ​ണ്ടി​ ​കേ​സി​ൽ​ ​ഹാ​ജ​രാ​കു​ന്ന​ത് ​ത​ട​യാ​നാ​ണ് ​ത​നി​ക്കെ​തി​രെ​ ​ജാ​മ്യ​മി​ല്ലാ​ ​കു​റ്റം​ചു​മ​ത്തി​ ​കേ​സെ​ടു​ത്ത​തെ​ന്ന് ​കൃ​ഷ്‌​ണ​രാ​ജി​ന്റെ​ ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു.
ഇ​സ്ളാ​മി​ക​ ​വി​ശ്വാ​സ​പ്ര​കാ​ര​മു​ള്ള​ ​വേ​ഷ​മ​ണി​ഞ്ഞ് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​ഓ​ടി​ക്കു​ന്ന​ ​ഡ്രൈ​വ​റു​ടെ​ ​ചി​ത്ര​ത്തി​ന് ​മ​ത​സ്‌​പ​ർ​ദ്ധ​ ​വ​ള​ർ​ത്തു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​കു​റി​പ്പ് ​പോ​സ്റ്റ് ​ചെ​യ്ത​തി​നാ​ണ് ​കൃ​ഷ്‌​ണ​രാ​ജി​നെ​തി​രെ​ ​കേ​സെ​ടു​ത്ത​ത്.

സ്വ​പ്ന​യു​ടെ​ ​മൊ​ഴി​പ്പ​ക​ർ​പ്പ് ​ഇ.​ഡി​ക്ക് ​കൈ​മാ​റി

കൊ​ച്ചി​:​ ​സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ൽ​ ​സ്വ​പ്‌​ന​ ​ന​ൽ​കി​യ​ ​ര​ഹ​സ്യ​മൊ​ഴി​യു​ടെ​ ​പ​ക​ർ​പ്പ് ​എ​റ​ണാ​കു​ളം​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​(​ഇ.​ഡി​)​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​കൈ​മാ​റി.​ ​സ്വ​ർ​ണ​ക്ക​ട​ത്തി​നെ​ത്തു​ട​ർ​ന്ന് ​ക​ള്ള​പ്പ​ണം​ ​വെ​ളു​പ്പി​ക്കു​ന്ന​ത് ​ത​ട​യ​ൽ​ ​നി​യ​മ​പ്ര​കാ​രം​ ​ഇ.​ഡി​ ​ര​ജി​സ്റ്റ​ർ​ചെ​യ്ത​ ​കേ​സി​ൽ​ ​ജൂ​ൺ​ ​ആ​റ്,​ ​ഏ​ഴ് ​തീ​യ​തി​ക​ളി​ലാ​ണ് ​സ്വ​പ്ന​ ​ര​ഹ​സ്യ​മൊ​ഴി​ ​ന​ൽ​കി​യ​ത്.​ ​മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ​ ​ഗു​രു​ത​ര​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ചു​ള്ള​ ​മൊ​ഴി​യു​ടെ​ ​പ​ക​ർ​പ്പ് ​പ​രി​ശോ​ധി​ച്ച​ശേ​ഷം​ ​തു​ട​ര​ന്വേ​ഷ​ണം​ ​ന​ട​ത്തു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ഇ.​ഡി​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​ഒ​രു​വ​ർ​ഷം​മു​മ്പ് ​ക​സ്റ്റം​സി​ന് ​സ​മാ​ന​മൊ​ഴി​ ​ന​ൽ​കി​യെ​ന്ന​ ​സ്വ​പ്ന​യു​ടെ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ക്കു​റി​ച്ചും​ ​ഇ.​ഡി​ ​പ​രി​ശോ​ധി​ക്കും.​ ​എ​ന്നാ​ൽ​ ​മ​റ്റൊ​രു​ ​ഏ​ജ​ൻ​സി​ക്ക് ​ന​ൽ​കി​യ​ ​ര​ഹ​സ്യ​മൊ​ഴി​യു​ടെ​ ​പ​ക​ർ​പ്പ് ​കി​ട്ടാ​ൻ​ ​നി​യ​മ​ത​ട​സ​മു​ണ്ടെ​ന്ന് ​ഇ.​ഡി​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വി​നു​രാ​ജ് ​വ്യ​ക്ത​മാ​ക്കി.

Advertisement
Advertisement