ആസ്റ്റർ മിംസിന് ദേശീയ അംഗീകാരം

Tuesday 14 June 2022 12:55 AM IST

കോഴിക്കോട്: ഐബാർക്ക് ഏഷ്യൻ ഇനിഷ്യേറ്റീവിന്റെ ഈ വർഷത്തെ ഐക്കണിക്ക് ലീഡർ ഒഫ് ദി ഇയർ അവാർഡ് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന് ലഭിച്ചു. ആതുര സേവനമേഖലയിൽ നടത്തുന്ന മാതൃകാപരമായ ഇടപെടലുകൾ പരിഗണിച്ചാണ് ആസ്റ്റർ മിംസ് അവാർഡിനർഹമായത്. മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ വിഭാഗത്തിലാണ് ആസ്റ്റർ മിംസ് പരിഗണിക്കപ്പെട്ടത്.

മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ശ്രദ്ധേയമായ ഗവേഷണ സ്ഥാപനമാണ് ഐബാർക്ക്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ അവരുടെ ഗുണനിലവാരവും സാമൂഹിക പ്രതിബദ്ധതയും പരിഗണിച്ചാണ് അവാർഡിനായി തിരഞ്ഞെടുത്തത്. പതിനാല് വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കായി ആസ്റ്റർ മിംസ് നടത്തിയ സൗജന്യ ശസ്ത്രക്രിയകൾ, കാൻസർ, റേഡിയേഷൻ ചികിത്സകൾക്കായി നൽകിവരുന്ന ആനുകൂല്യങ്ങൾ, കൊവിഡ് കാലത്ത് നടത്തിയ ഇടപെടലുകൾ തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് അവാർഡ്. ഈ അംഗീകാരം വിലമതിക്കാനാകാത്തതാണെന്നും ആസ്റ്റർ മിംസിന്റെ സാമൂഹിക പ്രതിബദ്ധത കൂടുതൽ മികവോടെ മ‌ുമ്പിലേക്ക് കൊണ്ടുപോകാൻ ഇത്തരം അംഗീകാരങ്ങൾ പ്രചോദനമാകുമെന്നും ആസ്റ്റർ കേരള ആൻഡ് ഒമാൻ റീജിണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.

Advertisement
Advertisement