ബ്രഹ്മകുമാരീസ് ദേശീയ മാദ്ധ്യമ സെമിനാർ

Tuesday 14 June 2022 12:28 AM IST

കൊല്ലം: രാജയോഗഎഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷനും പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയവും സംയുക്തമായി രാജസ്ഥാനിലെ മൗണ്ട്അബു ശാന്തിവന ക്യാമ്പസിൽ ദേശീയ മാദ്ധ്യമ സെമിനാർ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29 മുതൽ സെപ്തംബർ 2 വരെ നടക്കുന്ന സെമിനാറിൽ പ്രിന്റ്, ഇലക്‌ട്രോണിക്, ഫിലിം, റേഡിയോ, ടി.വി, പോസ്റ്റൽ തുടങ്ങിയ മാദ്ധ്യമ പ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിമാരും എക്‌സിക്യുട്ടീവുകളും പങ്കെടുക്കും.

താൽപ്പര്യമുള്ളവർ ഓൺലൈനായി പേര് രജിസ്‌റ്റർ ചെയ്യണം. ഫോൺ: 7907520718.

Advertisement
Advertisement