ജ്യോതിഷ വിചാരസംഘം സംസ്ഥാന സമ്മേളനം

Tuesday 14 June 2022 1:12 AM IST

കൊല്ലം: ഭാരതീയ ജ്യോതിഷ വിചാരസംഘം സംസ്ഥാന സമ്മേളനം 18ന് എറണാകുളം ബി.എം.എസ് സംസ്ഥാന കാര്യാലയത്തിൽ നടക്കും. ആർ.എസ്.എസ് പ്രാന്തീയ ഗ്രാമ വികാസ് പ്രമുഖ് പി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പോരൂർ ഷിനോജ് പണിക്കർ അദ്ധ്യക്ഷനാകും. ചടങ്ങിൽ ജ്യോതിഷ പണ്ഡിതനായ കൂ​റ്റനാട് രാവുണ്ണി പണിക്കരെ ആദരിക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ പെരിനാട്, ജില്ലാ പ്രസിഡന്റ് കുഴിപ്പള്ളി എൻ.കെ.നമ്പൂതിരി, സെക്രട്ടറി ഗീരിഷ്.ജി.കുമാർ, കെ.രഘു ജ്യോത്സ്യർ, വൈസ് പ്രസിഡന്റുമാരായ സുദർശൻ ശങ്കരമഠം, രാജേന്ദ്രൻ പിള്ള കുരീപ്പുഴ, ജില്ലാ ജോ. സെക്രട്ടറി രാധാകൃഷ്ണൻ പോ​റ്റി മുഖത്തല എന്നിവർ പങ്കെടുത്തു.

Advertisement
Advertisement