ഇൻഡസ്ട്രിയൽ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

Tuesday 14 June 2022 2:04 AM IST
കോട്ടയ്ക്കൽ ആര്യവൈദ്യശാല കഞ്ചിക്കോട് വ്യാവസായിക മേഖലയിലെ ഫാക്ടറികളിൽ ആരംഭിക്കുന്ന ഇൻഡസ്ട്രിയൽ ക്ലിനിക്കുകളുടെ ആദ്യഘട്ട ഉദ്ഘാടനം കഞ്ചിക്കോട് സെയ്ന്റ് ഗൊബെയ്ൻ ഫാക്ടറിയിൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയർ നിർവഹിക്കുന്നു.

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ആര്യവൈദ്യശാല കഞ്ചിക്കോട് വ്യാവസായിക മേഖലയിലെ ഫാക്ടറികളിൽ ആരംഭിക്കുന്ന ഇൻഡസ്ട്രിയൽ ക്ലിനിക്കുകളുടെ ആദ്യഘട്ട ഉദ്ഘാടനം കഞ്ചിക്കോട് സെയ്ന്റ് ഗൊബെയ്ൻ ഫാക്ടറിയിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയർ നിർവഹിച്ചു. എല്ലാമാസവും ഒരുദിവസം ഈ ഫാക്ടറിയിൽ സൗജന്യ മെഡിക്കൽ ഒ.പി, ആരോഗ്യബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും. സെയ്ന്റ് ഗൊബെയ്ൻ യൂണിറ്റ് ഹെഡ് ശേഖർ, കോട്ടയ്ക്കൽ ആര്യവൈദ്യശാല ട്രസ്റ്റിമാരായ ഡോ. കെ. മുരളീധരൻ, കെ.ആർ. അജയ്, ഡോ. സുജിത്ത് എസ്. വാരിയർ, ഡോ. പി. രാംകുമാർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement