ധ്യാൻ വിളിച്ച് കഥ പറഞ്ഞപ്പോൾ കരുതിയത് നിവിൻ പോളിക്ക് പകരമാണ് ഞാനെന്നാണ്,​ നയൻതാരയ്‌ക്ക് പകരം ആരെന്നും ചിന്തിച്ചു; VIDEO

Tuesday 14 June 2022 3:34 PM IST

സംവിധായകനായി മാത്രമല്ല,​ മികച്ച വേഷങ്ങൾ അഭിനയിച്ച് ഫലിപ്പിച്ചും പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ ആളാണ് ദിലീഷ് പോത്തൻ. ചെയ്തിട്ടുള്ളതെല്ലാം റിയലിസ്റ്റ് വേഷങ്ങളാണെന്നും അങ്ങനെ കിട്ടുന്നത് ഒരു നടൻ എന്ന നിലയിൽ വലിയ ഭാഗ്യമാണെന്നും അദ്ദേഹം പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നിന്ന്...

'റിയലിസ്റ്റിക് കഥാപാത്രങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്. അല്ലാത്തത് ചെയ്യാൻ പേടിയും പാടുമാണ്. ആൾക്കാർ വിളിക്കുന്നത് പോലെയാണ്. എന്നെ അങ്ങനത്തെ കഥാപാത്രങ്ങൾക്കേ വിളിക്കാറുള്ളൂ. അജു വിളിച്ചിട്ട് ധ്യാനിന്റെ ഒരു പടമുണ്ട്. ധ്യാൻ എഴുതുന്ന സ്ക്രിപ്ടാണ് ഒന്ന് കേട്ട് നോക്കാൻ പറഞ്ഞിട്ടാണ് ഞാൻ ഈ കഥ കേൾക്കുന്നത്.

ഇതിന് മുമ്പ് ലവ് ആക്ഷൻ ഡ്രാമയാണല്ലോ ധ്യാൻ എഴുതിയത്. നിങ്ങളൊക്കെയാണ് പ്രധാന കഥാപാത്രങ്ങൾ എന്ന് ധ്യാൻ പറഞ്ഞപ്പോൾ ഞാൻ കരുതി നിവിൻ പോളിക്ക് പകരമായിരിക്കും ഞാൻ വന്നത്. നയൻതാരയ്‌ക്ക് പകരം നിഷ ചേച്ചിയും. പിന്നെയാണ് അറിഞ്ഞത് മാത്യുവിന്റെ അച്ഛനായിട്ടാണെന്ന്.

നല്ലൊരു കുടുംബചിത്രമാണ് പ്രകാശൻ പരക്കട്ടെ. റിയൽ ലൈഫുമായി കണക്ട് ചെയ്യുന്ന കഥയാണ്. അത്തരത്തിൽ റിയലിസ്റ്റിക് വേഷങ്ങൾ കിട്ടുന്നത് എന്റെയൊരു ഭാഗ്യമായിട്ടാണ് കാണുന്നത്. നടൻ എന്ന നിലയിൽ പക്ഷേ എനിക്ക് എന്നെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല കേട്ടോ. ' ദിലീഷ് പോത്തൻ പറഞ്ഞു.

Advertisement
Advertisement