കറുത്ത മാസ്ക് അഴിപ്പിച്ചതിൽ ഡി.ജി.പി വിശദീകരണം തേടി
Wednesday 15 June 2022 12:27 AM IST
തിരുവനന്തപുരം: മുഖ്യമന്ത്റി പിണറായി വിജയൻ പങ്കെടുത്ത പരിപാടികളിൽ കറുത്ത മാസ്‌ക് ധരിച്ച് എത്തിയവരിൽ നിന്ന് അവ ഊരിമാറ്റിച്ചതിൽ കണ്ണൂർ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലാ പൊലീസ് മേധാവിമാരാട് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്ത പലരുടെയും കറുത്ത മാസ്‌ക് അഴിപ്പിച്ച് പകരം മാസ്‌ക് നൽകുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ചവരെ പരിപാടികളിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. കറുത്ത മാസ്കിനും വസ്ത്രത്തിനും വിലക്കില്ലെന്ന് മുഖ്യമന്ത്രിയും ഡി.ജി.പിയും വ്യക്തമാക്കിയിരുന്നു.