ധാർഷ്ട്യം പാർട്ടി ഓഫീസിൽ മതി: വേണുഗോപാൽ

Wednesday 15 June 2022 12:32 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും സി.പി.എം നേതാക്കളുടേയും ധാർഷ്ട്യവും ധിക്കാരവും പാർട്ടി ഓഫീസിനകത്തു മതിയെന്നും പ്രതിപക്ഷത്തെ ഭയപ്പെടുത്തി പ്രതിഷേധം ഒതുക്കാമെന്ന വ്യാമോഹം മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകരേയും നേതാക്കളേയും തല്ലിച്ചതച്ചതു കൊണ്ടും പാർട്ടി ഓഫീസുകൾ തല്ലിതകർത്തതു കൊണ്ടും പിണറായി വിജയനും കൂട്ടരും ചെയ്ത കൊള്ളയും അധികാര ദുർവിനിയോഗവും ഇല്ലാതാകില്ല.