കെ.എസ്.ആർ.ടി.സി ബസുകൾ: ഹർജി 16 ലേക്ക് മാറ്റി
Wednesday 15 June 2022 12:00 AM IST
കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നെന്നും ഇതിനുത്തരവാദികളായവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് കാസർകോട് സ്വദേശി എൻ. രവീന്ദ്രൻ നൽകിയ ഹർജി ഹൈക്കോടതി ജൂൺ 16 ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സംസ്ഥാനത്തെ വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും ഡമ്പിംഗ് യാർഡുകളിലുമായി 2800 ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ബസുകൾ ആക്രിവിലയ്ക്ക് വിൽക്കുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.