സർക്കാർ തന്നെ കലാപത്തന് നേതൃത്വം നൽകുന്നു: ചെന്നിത്തല

Wednesday 15 June 2022 12:39 AM IST

തിരുവനന്തപുരം: സർക്കാർ തന്നെ കലാപത്തിനു നേതൃത്വം നൽകുന്ന സാഹചര്യമാണു കേരളത്തിലെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നാട് നീളെ കലാപമുണ്ടാക്കി മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം വഴിതിരിച്ച് വിടാനാണു സി.പി.എം ശ്രമം. ഇതിന് സർക്കാർ കൂട്ട് നിൽക്കുന്നത് വിചിത്രമാണ്.

യാഥാർത്ഥത്തിൽ ഇ.പി. ജയരാജനെതിരെയാണു കൊലക്കുറ്റത്തിനു കേസെടുക്കേണ്ടിയിരുന്നത്. സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകരെ ജയരാജൻ പ്രകോപനമുണ്ടാക്കി മർദ്ദിച്ചിട്ടും അവർ സംയമനം പാലിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കേസെടുക്കാൻ കൂട്ടുനിൽക്കുന്നത് അപമാനകരമാണെന്നും ചെന്നിത്തല പറഞ്ഞു.