രക്തദാന ബോധവത്കരണ റാലി
Wednesday 15 June 2022 12:46 AM IST
പത്തനംതിട്ട : ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ഡിസി വോളണ്ടിയേഴ്‌സും മലയാലപ്പുഴ മുസലിയാർ കോളേജിലെ എൻ.എസ്.എസ് പ്രവർത്തകരുടെയും സംയുക്താഭിമുഖ്യത്തിൽ കളക്‌ടറേറ്റിൽ സംഘടിപ്പിച്ച ബോധവത്കരണ റാലി ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ ഫ്ലാഗ് ഒാഫ് ചെയ്തു. ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.രചന ചിദംബരം, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. ശ്രീകുമാർ, മുസലിയാർ കോളേജ് എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രം ഓഫീസർ ബി.പ്രമോദ്, എൻ.എസ്.എസ് യൂണിറ്റ് വേളണ്ടിയർ സെക്രട്ടറിമാരായ അപ്‌സര ആനന്ദ്, ബിബിൻ വർഗീസ്, ഡിസി വോളണ്ടിയേഴ്‌സായ സിയാദ് എ.കരീം, ഗൗതംകൃഷ്ണ, ആതിരാഅനിൽ, നിരഞ്ജൻ തുടങ്ങിയവർ പങ്കെടുത്തു.