വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിച്ചയാൾ 19 കേസുകളിൽ പ്രതിയെന്ന് ഇ.പി. ജയരാജൻ

Wednesday 15 June 2022 12:50 AM IST

തിരുവനന്തപുരം: വിമാനത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നേരേ നടന്നത് ആസൂത്രിത ആക്രമണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. കണ്ണൂരിൽ നിന്ന് വിമാനത്തിൽ കയറിയ മൂന്ന് പേരിലൊരാൾ രണ്ട് വധോദ്യമക്കേസുകളടക്കം 19 കേസുകളിൽ പ്രതിയാണ്. മറ്റുള്ളവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്.

പ്രതിപക്ഷ നേതാവിന്റെ വസതിയിൽ പ്രതിഷേധ പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കടന്നു കയറിയതിനെ അംഗീകരിക്കുന്നില്ല. പ്രതിഷേധം കൊണ്ട് ചിലപ്പോൾ യുവാക്കൾ കടന്നു കയറിയിരിക്കാം. എന്നാൽ ,അതു പോലും പാടില്ലെന്നാണ് നിലപാട്. ഇവിടെ കലാപത്തിന് നേതൃത്വം കൊടുത്ത് യുവജനങ്ങൾക്ക് തൊഴിൽ സാദ്ധ്യതകളൊക്കെ നഷ്ടപ്പെടുത്തുന്നതും, ജീവിതം വഴി മുട്ടിക്കുന്നതുമെല്ലാം വി.ഡി. സതീശനാണെന്ന് യുവജനങ്ങൾ കരുതുന്നു. അതുകൊണ്ട് അദ്ദേഹത്തിനെതിരെ പ്രതിഷേധമുണ്ടായിക്കാണും. കെ.പി.സി.സി ഓഫീസിൽ എവിടെയാണ് ആക്രമിച്ചത്. അവിടെ ഓഫീസിന് മുന്നിലെ ഫ്ലക്സ് ബോർഡ് തകർന്നിട്ടുണ്ട്. അതു പോലും പാടില്ല. പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്തത് ആര് ചെയ്താലും തെറ്റാണ്. എൽ.ഡി.എഫ് അതിനെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. സ്വർണക്കടത്ത് കേസിൽ കൂട്ടു പ്രതിയായ ശിവശങ്കറിനെതിരെ സർക്കാർ നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ അയാളെ ഇനിയും തിരിച്ചെടുത്തില്ലെങ്കിൽ സർക്കാർ കുറ്റക്കാരാവുമെന്നും ജയരാജൻ പറഞ്ഞു.

സ്വ​യം​ ​ന്യാ​യീ​ക​രി​ച്ച് ​ജ​യ​രാ​ജ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​ആ​ക്ര​മി​ക്കു​ന്ന​ത്

ത​ട​ഞ്ഞ​തി​ന് ​ന​ന്ദി​ ​പ​റ​യ​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​വി​മാ​ന​ത്തി​ൽ​ ​ആ​ക്ര​മി​ക്കാ​ൻ​ ​ശ്ര​മി​ക്കു​മ്പോ​ൾ​ ​നോ​ക്കി​ ​നി​ൽ​ക്ക​ണോ​?​ ​ആ​ക്ര​മ​ണ​ത്തെ​ ​പ്ര​തി​രോ​ധി​ക്കു​ക​യാ​ണ് ​ചെ​യ്ത​ത്.​ ​അ​തി​ന് ​വി​മാ​ന​ക്ക​മ്പ​നി​യും​ ​എ​യ​ർ​പോ​ർ​ട്ട് ​അ​തോ​റി​റ്റി​യും​ ​എ​ന്നോ​ട് ​ന​ന്ദി​ ​പ​റ​യ​ണം​ ​-​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ഇ.​പി.​വ​ജ​യ​രാ​ജ​ന്റേ​താ​ണ് ​വി​ശ​ദീ​ക​ര​ണം.
കേ​ര​ള​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​ ​യൂ​ണി​യ​ൻ​ ​ജി​ല്ലാ​ ​ക​മ്മി​റ്രി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​മീ​റ്ര് ​ദ​ ​പ്ര​സി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​ജ​യ​രാ​ജ​ൻ.​ ​ഭീ​ക​ര​പ്ര​വ​ർ​ത്ത​ക​ർ​ ​മാ​ത്ര​മാ​ണ് ​വി​മാ​ന​ത്തി​ൽ​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​അ​ക്ര​മ​ണ​ങ്ങ​ൾ​ ​ന​ട​ത്തി​യി​ട്ടു​ള്ള​ത്.​ 12,000​ ​രൂ​പ​ ​കൊ​ടു​ത്ത് ​ആ​ൾ​ക്കാ​രെ​ ​ക​യ​റ്റി​വി​ട്ട് ​ആ​ക്ര​മി​ക്കാ​ൻ​ ​ശ്ര​മി​ച്ച​തി​നെ​യാ​ണ് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​അ​പ​ല​പി​ക്കേ​ണ്ട​ത്.​ ​കെ.​ ​സു​ധാ​ക​ര​നു​മാ​യി​ ​ആ​ലോ​ചി​ച്ച് ​വി.​ഡി.​ ​സ​തീ​ശ​നാ​ണ് ​അ​ക്ര​മി​ക​ളെ​ ​അ​യ​ച്ച​ത്.
വി​മാ​ന​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച​വ​ർ​ ​മ​ദ്യ​പി​ച്ച​താ​യി​ ​മെ​ഡി​ക്ക​ൽ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നി​ല്ല​ല്ലോ​ ​എ​ന്ന​ ​ചോ​ദ്യ​ത്തി​ന്,​ ​മ​ദ്യ​പി​ക്കാ​ത്ത​താ​ണോ​ ​പ്ര​ശ്ന​മെ​ന്നാ​യി​രു​ന്നു​ ​മ​റു​ ​ചോ​ദ്യം.​ ​വി​മാ​ന​ത്തി​നു​ള്ളി​ലെ​ ​അ​വ​രു​ടെ​ ​പെ​രു​മാ​റ്രം​ ​ക​ണ്ടാ​ൽ​ ​ആ​ർ​ക്കും​ ​അ​ങ്ങ​നെ​ ​തോ​ന്നി​പ്പോ​വും.​ ​ഏ​താ​യാ​ലും​ ​കോ​ൺ​ഗ്ര​സ് ​ആ​സൂ​ത്ര​ണം​ ​ചെ​യ്ത​ ​പ​ദ്ധ​തി​ ​പാ​ളി​പ്പോ​യി.
ആ​ർ.​എ​സ്.​എ​സ് ​പ​രി​ശീ​ല​നം​ ​കൊ​ടു​ത്ത​ ​സ്വ​പ്ന​സു​രേ​ഷാ​ണ് ​ഇ​പ്പോ​ൾ​ ​യു.​ഡി.​എ​ഫി​ന്റെ​ ​സം​ര​ക്ഷ​ക.​ ​ഗാ​ന്ധി​സം​ ​വി​ട്ട് ​കോ​ൺ​ഗ്ര​സ് ​ഇ​പ്പോ​ൾ​ ​മ​റ്റു​ ​ചി​ല​തി​ന് ​പി​റ​കെ​യാ​ണ്.​ ​അ​ക്ര​മം​ ​കാ​ട്ടി​ ​ജ​ന​ങ്ങ​ളെ​ ​പ്ര​കോ​പി​പ്പി​ക്കു​ക​യാ​ണ് ​അ​വ​രു​ടെ​ ​ല​ക്ഷ്യം.​ ​വി​ക​സ​നം​ ​മു​ര​ടി​പ്പി​ക്കു​ക​യാ​ണ് ​ത​ന്ത്രം.​ ​എ​ൽ.​ഡി.​എ​ഫ് ​അ​ക്ര​മ​ത്തി​നി​ല്ല.​ ​ജ​ന​ങ്ങ​ളു​ടെ​ ​ക്ഷേ​മ​മാ​ണ് ​ല​ക്ഷ്യം.​ ​പ്ര​കോ​പ​ന​ങ്ങ​ളി​ൽ​ ​അ​ക​പ്പെ​ട​രു​തെ​ന്നാ​ണ് ​പ്ര​വ​ർ​ത്ത​ക​രോ​ട് ​അ​ഭ്യ​ർ​ത്ഥി​ച്ചി​ട്ടു​ള്ള​ത്.​ ​കെ.​പി.​സി.​സി​ ​ആ​സ്ഥാ​ന​ത്തി​ന് ​മു​ന്നി​ലെ​ ​ബോ​ർ​ഡ് ​ത​ക​ർ​ത്ത​ത് ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​വി​കാ​ര​ ​പ്ര​ക​ട​ന​മാ​വാം.​ ​അ​ക്കാ​ര്യം​ ​പ​രി​ശോ​ധി​ക്കും.

Advertisement
Advertisement