കേരളം അരാജകത്വത്തിൽ: ഉമ്മൻചാണ്ടി

Wednesday 15 June 2022 12:53 AM IST

തിരുവനന്തപുരം: സി.പി.എമ്മും പൊലീസുംചേർന്ന് ക്രമസമാധാന നില തകർത്തെന്നും കേരളം അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയെന്നും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്രതിപക്ഷ നേതാവിന്റെ വീടും കെ.പി.സി.സി ഓഫീസുമുൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള കോൺഗ്രസ് ഓഫീസുകൾ അടിച്ചു തകർക്കുന്നു. പ്രവർത്തകരെ പൊലീസും പാർട്ടിക്കാരും വളഞ്ഞിട്ടാക്രമിക്കുന്നു.

എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. ലാത്തിയടിയേറ്റ് യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ബിലാലിന്റെ വലതു കണ്ണ് തകർന്നു. ജനങ്ങളെ മുൾമുനയിൽ നിറുത്തിയും ചോരയിൽ മുക്കിയും വിവാദങ്ങളിൽ നിന്ന് രക്ഷപ്പെടാമെന്നു കരുതേണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.