പ്രതിഷേധം ശക്തമാക്കാൻ യു.ഡി.എഫ്

Thursday 16 June 2022 1:02 AM IST

#നാളെ മുന്നണി യോഗം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ തുടർന്ന് മുഖ്യമന്ത്രിക്കെതിരെ ആരംഭിച്ച പ്രതിഷേധം ശക്തമാക്കാൻ യു.ഡി.എഫ് നേതൃത്വം. നാളെ രാവിലെ 11.30ന് യു.ഡി.എഫ് യോഗം കന്റോൺമെന്റ് ഹൗസിൽ ചേർന്ന് പരിപാടികൾ തീരുമാനിക്കും.

സമര പരമ്പര കോൺഗ്രസ് അണികൾക്ക് ഊർജം പകർന്നിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സർക്കാരിനെയും ഇടതുമുന്നണിയെയും പ്രതിരോധത്തിലാക്കാൻ സമരങ്ങൾ വഴി തുറന്നു. കോൺഗ്രസ് ഓഫീസുകൾക്കും നേതാക്കൾക്കുമെതിരായ അക്രമവും ഗുണ്ടായിസവും അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ വാർത്താലേഖകരോട് പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്തിനും സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഓഫീസുകൾക്കും നേരെ വ്യാപക അക്രമമാണ് സി.പി.എം നടത്തിയത്. കെ.പി.സി.സി ആസ്ഥാനത്ത് അക്രമം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന എ.കെ. ആന്റണി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അദ്ദേഹം അവിടെയുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് അക്രമികളെത്തിയത്. . കോടിയേരിയുടെയും ഇ.പി. ജയരാജന്റെയും പ്രസ്താവനകളാണ് അക്രമങ്ങൾക്കിടയാക്കിയത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് സി.പി.എം അക്രമമഴിച്ചുവിട്ടത്. കെ.പി.സി.സി ആസ്ഥാനം ആക്രമിച്ചിട്ടും പൊലീസ് കേസെടുത്തില്ല.

കൊല്ലത്ത് ആർ.എസ്.പി നേതാവ് എൻ.കെ.പ്രേമചന്ദ്രനെ പൊലീസ് തെരഞ്ഞുപിടിച്ച് മർദ്ദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണെന്നും ഹസൻ ആരോപിച്ചു.

​കേ​സെ​ടു​ക്കേ​ണ്ട​ത് ഇ.​പി.​ ​ജ​യ​രാ​ജ​നെ​തി​രെ​:​ ​വി.​ഡി.​ ​സ​തീ​ശൻ

കൊ​ച്ചി​:​ ​വി​മാ​ന​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സു​കാ​ർ​ക്കെ​തി​രെ​ ​വ​ധ​ശ്ര​മ​ത്തി​ന് ​കേ​സെ​ടു​ത്താ​ലും,​ ​പാ​ർ​ട്ടി​ ​ഓ​ഫീ​സു​ക​ൾ​ ​സി.​പി.​എ​മ്മു​കാ​ർ​ ​ആ​ക്ര​മി​ച്ചാ​ലും​ ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ​ ​പ്ര​ക്ഷോ​ഭ​ത്തി​ൽ​ ​നി​ന്ന് ​പി​ന്നോ​ട്ടി​ല്ലെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​പ്ര​തി​ഷേ​ധം​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​ന്റെ​ ​അ​റി​വോ​ടെ​യ​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
'​പ്ര​തി​ഷേ​ധം,​ ​പ്ര​തി​ഷേ​ധം​'​ ​എ​ന്നു​ ​മാ​ത്രം​ ​വി​മാ​ന​ത്തി​ൽ​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ച്ച​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ൾ​ക്കെ​തി​രെ​ ​വ​ധ​ശ്ര​മ​ത്തി​ന് ​കേ​സെ​ടു​ത്ത​ത് ​നി​യ​മ​പ​ര​മാ​യും​ ​രാ​ഷ്ട്രീ​യ​മാ​യും​ ​നേ​രി​ടും.​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ച്ച​വ​രെ​ ​ച​വി​ട്ടി​ത്താ​ഴെ​യി​ട്ട​ ​ഇ.​പി.​ ​ജ​യ​രാ​ജ​നെ​തി​രെ​യാ​ണ് ​വ​ധ​ശ്ര​മ​ത്തി​ന് ​കേ​സെ​ടു​ക്കേ​ണ്ട​ത്.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സു​കാ​ർ​ ​മ​ദ്യ​പി​ച്ചി​രു​ന്നി​ല്ല.​ ​മ​ദ്യ​പി​ച്ച​വ​രെ​പ്പോ​ലെ​ ​പെ​രു​മാ​റി​യ​ത് ​ജ​യ​രാ​ജ​നാ​ണ്.​ ​ജ​യ​രാ​ജ​നെ​തി​രെ
വി​മാ​ന​ത്തി​ലെ​ ​പ്ര​തി​ഷേ​ധം​ ​താ​നോ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​നോ​ ​അ​റി​ഞ്ഞ​ല്ല.​ ​ക​ണ്ണൂ​രി​ലെ​ ​പ്രാ​ദേ​ശി​ക​ ​നേ​താ​ക്ക​ളാ​ണ് ​പ്ര​തി​ഷേ​ധി​ച്ച​ത്.​ ​അ​തി​ന്റെ​ ​പേ​രി​ൽ​ ​സി.​പി.​എം​ ​വി​ര​ട്ടാ​ൻ​ ​വ​ന്നാ​ൽ​ ​പ്ര​തി​രോ​ധി​ക്കും.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളെ​ ​സം​ര​ക്ഷി​ക്കും.​ ​പു​റ​ത്തി​റ​ങ്ങി​യാ​ൽ​ ​സ​തീ​ശ​നും,​ ​കെ.​ ​സു​ധാ​ക​ര​നും​ ​കൈ​ക്ക​രു​ത്ത് ​അ​റി​യു​മെ​ന്ന​ ​ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ​ ​ഭീ​ഷ​ണി​ക്ക് ​വ​ഴ​ങ്ങി​ല്ല.​ ​പേ​ടി​ച്ചോ​ടു​ക​യു​മി​ല്ല.​ .​ ​പൊ​ലീ​സ് ​സു​ര​ക്ഷ​യും​ ​ത​നി​ക്കാ​വ​ശ്യ​മി​ല്ല.​ ​ഭ​യ​ന്നോ​ടു​ന്ന​ത് ​മു​ഖ്യ​മ​ന്ത്രി​യാ​ണ്.
ക​രി​ങ്കൊ​ടി​ ​കാ​ണി​ച്ച​വ​രെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​സു​ര​ക്ഷാ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​നൂ​റു​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത​യു​ള്ള​ ​കാ​റി​ൽ​ ​നി​ന്ന് ​ലാ​ത്തി​ക്ക​ടി​ച്ച് ​വീ​ഴ്‌​ത്താ​ൻ​ ​ശ്ര​മി​ച്ചു.​ ​അ​വ​ർ​ക്കെ​തി​രെ​ ​വ​ധ​ശ്ര​മ​ത്തി​ന് ​കേ​സെ​ടു​ക്ക​ണം.​സ്വ​പ്ന​ ​സു​രേ​ഷി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​ലെ​ ​ഭീ​തി​യും​ ​വെ​പ്രാ​ള​വും​ ​മൂ​ലം​ ​സ​മ​നി​ല​ ​തെ​റ്റി​യ​ ​നി​ല​യി​ലാ​ണ് ​മു​ഖ്യ​മ​ന്ത്രി​യും​ ​സി.​പി.​എ​മ്മും​ .​എ.​കെ.​ ​ആ​ന്റ​ണി​ ​അ​ക​ത്തു​ള്ള​പ്പോ​ഴാ​ണ് ​ഇ​ന്ദി​രാ​ ​ഭ​വ​ൻ​ ​ആ​ക്ര​മി​ച്ച​ത്.​ ​നി​ര​വ​ധി​ ​കോ​ൺ​ഗ്ര​സ് ​ഓ​ഫീ​സു​ക​ൾ​ ​ആ​ക്ര​മി​ച്ചു.​ ​ക​ണ്ണൂ​രി​ൽ​ ​ഓ​ഫീ​സി​ന് ​ബോം​ബെ​റി​ഞ്ഞു.​ ​ഗാ​ന്ധി​ ​പ്ര​തി​മ​യു​ടെ​ ​ത​ല​യ​റു​ത്തു.​ ​ആ​സൂ​ത്രി​ത​ ​ഭീ​ക​ര​ ​പ്ര​വ​ർ​ത്ത​ന​മാ​ണ് ​സി.​പി.​എം​ ​ന​ട​ത്തു​ന്ന​തെ​ന്ന് ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.