കോൺഗ്രസ് കരിദിനാചരണം

Wednesday 15 June 2022 12:43 AM IST
സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തിയ കരിദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ ഡി.സി.സിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച്

പത്തനംതിട്ട : കോൺഗ്രസ് കരിദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രതിഷേധ മാർച്ചും യോഗവും മുൻ എം.എൽ.എ കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു. യു.ഡി.എഫ് ജില്ലാകൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ വെട്ടൂർ ജ്യോതി പ്രസാദ്, കെ.ജാസിം കുട്ടി, സുനിൽ എസ്.ലാൽ, ലിജു ജോർജ്, എസ്.വി.പ്രസന്ന കുമാർ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രജനി പ്രദീപ്, കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ്, പി.കെ.ഇഖ്ബാൽ, സജി കെ.സൈമൺ, എ. ഫാറൂഖ്, നാസർ തോണ്ടമണ്ണിൽ, അജിത് മണ്ണിൽ എന്നിവർ സംസാരിച്ചു . ഡി.സി.സി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ചിന് നഹാസ് പത്തനംതിട്ട, ഏബൽ മാത്യു, എ.അഷ്റഫ്, ഷാനവാസ് പെരിങ്ങമല, സജി ഓമല്ലൂർ, ജേക്കബ് സാമുവൽ, കെ.പി.മുകുന്ദൻ, അംബിക വേണു, വിജയ് ഇന്ദുചൂഡൻ, ജോയമ്മ സൈമൺ, സജിനി മോഹൻ, ജോമി മല്ലപ്പുഴശ്ശേരി, ഫാത്തിമ, മേഴ്‌സി വർഗീസ്, ആനി സജി, സുബൈർ പത്തനംതിട്ട എന്നിവർ നേതൃത്വം നൽകി.