അപേക്ഷ ക്ഷണിച്ചു

Wednesday 15 June 2022 1:29 AM IST

കൊല്ലം: പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവൃത്തികളുടെ ജിയോടാഗിംഗ് നടത്തുന്നതിനും, ഇ-ഗ്രാം സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: സംസ്ഥാന സാങ്കേതിക പരിക്ഷാ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കമ്മേഴ്‌സ്യൽ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ.

പ്രായപരിധി 2021 ജനുവരി 1ന് 18നും 30നും ഇടയിൽ. പട്ടികജാതി ​- വർഗ വിഭാഗക്കാർക്ക് മൂന്നുവർഷത്തെ ഇളവ്. അവസാന തീയതി 21.

Advertisement
Advertisement