പ്രവാസി സംഘം പ്രതിഷേധിച്ചു
Wednesday 15 June 2022 1:58 AM IST
കൊല്ലം: മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ചിന്നക്കടയിൽ പ്രകടനവും യോഗവും നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീവ്രവാദികളെപ്പോലെ വിമാനത്തിൽ കയറി അക്രമം കാട്ടിയത് തികച്ചും അപലപാനീയമാണെന്ന് യോഗം ഉത്‌ഘാടനം ചെയ്ത് പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണ പിള്ള പറഞ്ഞു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് എം. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സി. അജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് വിജയ കുമാരക്കുറുപ്പ് എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എ. അൽഫ്രഡ്, രാജേന്ദ്രൻ കുളങ്ങര, സുൽബത്ത്, ജി.നന്ദിനി, ടി.കെ. ശിവരാമൻ, വൈ. ബാബു രാജു രാഘവൻ, രാജു നീലകണ്ഠൻ, ജെ. മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.