മണിക്കൂറുകൾ നീണ്ട തെരച്ചിൽ ഫലം കണ്ടു, ഇടുക്കിയിൽ കാണാതായ മൂന്നരവയസുകാരിയെ കണ്ടെത്തി; കുട്ടിയെ കിട്ടിയത് ഏലത്തോട്ടത്തിൽ നിന്ന്

Wednesday 15 June 2022 11:04 AM IST

ഇടുക്കി: രാജകുമാരിയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. മദ്ധ്യപ്രദേശ് സ്വദേശികളായ ലക്ഷ്മണൻ-ജ്യോതി ദമ്പതികളുടെ മകൾ ജെസീക്കയെയാണ് ഇന്നലെ വൈകിട്ട് മൂന്നുമണി മുതൽ കാണാതായത്.

പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നടത്തിയ തെരച്ചിലിൽ, ഇന്ന് രാവിലെയാണ് മൂന്നര വയസുകാരിയായ ജെസീക്കയെ കണ്ടെത്തിയത്. കാണാതായ സ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ ദൂരെയുള്ള ഏലത്തോട്ടത്തിലായിരുന്നു കുട്ടിയുണ്ടായിരുന്നത്.

കുട്ടി ഇവിടേക്ക് നടന്നുവന്നതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മാതാപിതാക്കൾ രാജകുമാരി ബി ഡിവിഷനിലെ ഏലത്തോട്ടം തൊഴിലാളികളാണ്.