പള്ളിയിൽ ചൂലുമായി ചെന്ന് അലമ്പാക്കി, പതിനായിരം രൂപ പിഴ കിട്ടി; കടലില് ഒഴുക്കിയാലും എനിക്ക് പ്രശ്നമില്ല, ആ പെെസ ഞാൻ കൊടുക്കില്ല

Wednesday 15 June 2022 4:59 PM IST

സൂ​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ടി​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ഉ​ണ്ണി​ ​ഗോ​വി​ന്ദ് ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന ചിത്രമാണ്​ ​ഹെ​വ​ൻ.​ ​ജൂ​ൺ​ 17​ന് ചിത്രം ​തി​യേറ്റ​റി​ൽ എത്തും.​ ​ദീ​പ​ക് ​പ​റ​മ്പോ​ൽ,​ ​സു​ദേ​വ് ​നാ​യ​ർ,​ ​സു​ധീ​ഷ്,​ ​അ​ല​ൻ​സി​യ​ർ,​ ​പ​ത്മ​രാ​ജ് ​ര​തീ​ഷ്,​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​ ​ചെ​മ്പി​ൽ​ ​അ​ശോ​ക​ൻ,​ ​ആ​ശ​ ​അ​ര​വി​ന്ദ് എന്നിവർ ചിത്രത്തിലെത്തുന്നുണ്ട്.

കട്ട് ടു ക്രിയേറ്റ് പിക്ചേഴ്‌സിന്റെ ബാനറിൽ എ.ഡി ശ്രീകുമാർ, രമ ശ്രീകുമാർ, കെ കൃഷ്ണൻ, ടി.ആർ രഘുരാജ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളിയാണ്. പി.എസ് സുബ്രഹ്മണ്യൻ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറാണ്.

തന്റെ ജീവിതത്തിലെ ഒരു അനുഭവം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് അലൻസിയർ. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. സൂരാജ്, ജാഫർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

'നാട്ടിലൊരു ധ്യാനം നടക്കുകയായിരുന്നു, സ്വന്തം ഇടവകയിൽ. ധ്യാനത്തിലൂടെ അത്ഭുത രോഗ ശാന്തി. കുറച്ച് പേരൊക്കെ അസുഖം മാറിയെന്ന് പറഞ്ഞു. എന്റെ മാനസിക രോഗം മാത്രം മാറിയില്ല. ഒരു ചൂലുമായി ധ്യാനത്തിന് ഞാൻ പോയി നിന്നു. മക്കളോടും ചൂല് കൊണ്ട് വരാൻ പറഞ്ഞു. ഭാര്യ സമ്മതിച്ചില്ല. അല്ലെങ്കിൽ അവരും പതിനായിരം വച്ച് കൊടുക്കേണ്ടി വന്നേനെ. എനിക്ക് പതിനായിരം പിഴ കിട്ടി. ഞാൻ കൊടുത്തില്ല. എന്നെ തെെക്കാടേ അടക്കാൻ പറ്റൂ. കടലില് ഒഴുക്കി വിട്ടാലും എനിക്ക് പ്രശ്‌നമില്ല'- അലൻസിയർ പറഞ്ഞു.

വിശദമായ അഭിമുഖം കാണാം...