കിഫ പ്രതിഷേധ മാർച്ച് നടത്തി

Thursday 16 June 2022 12:41 AM IST

പത്തനംതിട്ട : സംരക്ഷിതവനാതിർത്തിയിൽ ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലവേണമെന്ന ഉത്തരവിനെതിരെ കിഫ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. അരുവാപ്പുലം , തണ്ണിത്തോട് , ചിറ്റാർ , സീതത്തോട് , വടശ്ശേരിക്കര , പെരുനാട് , കൊല്ലമുള എന്നീ വില്ലേജുകളിൽ നിന്ന് നിരവധികർഷകർ പങ്കെടുത്തു. സംസ്ഥാന ചെയർമാൻ അലക്‌സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ജോളി കാലായിൽ അദ്ധ്യക്ഷതവഹിച്ചു. ലീഗൽ സെൽ ഡയറക്ടർ ജോണി കെ.ജോർജ് വിഷയാവതരണം നടത്തി. രാജൻ തേക്കുതോട്, വിശ്വനാഥൻ സീതത്തോട്, റോയി കുളത്തുങ്കൽ, ബിജോയി കുറ്റിക്കയം, ബിൻസു അരുവാപ്പുലം, ആന്റണി തോമസ് വടശ്ശേരിക്കര, ബിജു വെച്ചൂച്ചിറ, വിനോദ് വാസുക്കുറുപ്പ്, മാത്യു കോന്നി എന്നിവർ സംസാരിച്ചു.

Advertisement
Advertisement