എസ്.എസ്.എൽ.സി വിജയം നൂറു ശതമാനം കുറഞ്ഞത് അന്വേഷിക്കും
Friday 17 June 2022 12:00 AM IST
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ കഴിഞ്ഞ വർഷത്തെക്കാൾ 76 സ്കൂളുകളിൽ ഇത്തവണ നൂറു ശതമാനം വിജയം കുറഞ്ഞതിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കും. കഴിഞ്ഞ വർഷം 2210ആയിരുന്നത് ഇക്കുറി 2134 ആയി. സർക്കാർ സ്കൂളുകളിൽ 31ഉം എയ്ഡഡിൽ 45 ഉംഎണ്ണമാണ് കുറഞ്ഞത്. ഇക്കുറി സർക്കാർ സ്കൂളിൽ 760 ഉം എയ്ഡഡ് തലത്തിൽ 942ഉം അൺ എയ്ഡഡ് തലത്തിൽ 432 സ്കൂളുകളുമാണ് നൂറു ശതമാനം വിജയം നേടിയത്. സ്കൂൾ അധികൃതരും പി.ടി.എയും ഇക്കാര്യം പരിശോധിക്കണമെന്നും നിർദ്ദേശം നൽകും.
പരീക്ഷ എഴുതാൻ കുട്ടികൾ കുറവുണ്ടായിരുന്ന സ്കൂളുകളിലും പരിശോധന നടത്തുമെന്നും ഉപരിപഠനത്തിന് അർഹത നേടിയ മുഴുവൻ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.