ശനിയാഴ്ച ട്രെയിൻഗതാഗത നിയന്ത്രണം
Friday 17 June 2022 12:00 AM IST
തിരുവനന്തപുരം: നേമം മുതൽ നെയ്യാറ്റിൻകര വരെയുള്ള ഭാഗത്ത് റെയിൽവേ ട്രാക്ക് മെയിന്റനൻസ് ജോലികളുള്ളതിനാൽ ശനിയാഴ്ച ഇൗ റൂട്ടിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. കൊല്ലത്തും ,തിരുവനന്തപുരത്തും നിന്ന് നാഗർകോവിലിലേക്കുള്ള പാസഞ്ചർ സർവ്വീസുകൾ ശനിയാഴ്ച പൂർണമായി റദ്ദാക്കി. കോട്ടയത്തു നിന്നുള്ള നാഗർകോവിൽ പാസഞ്ചർ തിരുവനന്തപുരത്തും മധുരയിൽ നിന്നുള്ള പുനലൂർ എക്സ്‌പ്രസ് തിരുനെൽവേലിയിലും പുനലൂരിൽ നിന്നുള്ള നാഗർകോവിൽ പാസഞ്ചർ തിരുവനന്തപുരത്തും യാത്ര അവസാനിപ്പിക്കും.