എ.ടി.എഫ് വില റെക്കാഡിൽ: വിമാനയാത്രയ്ക്ക് ചെലവേറും

Friday 17 June 2022 2:35 AM IST

ന്യൂഡൽഹി: പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ വിമാന ഇന്ധനമായ (ജെറ്റ് ഫ്യുവൽ)​ ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ (എ.ടി.എഫ്)​ വില ഇന്നലെ കിലോലിറ്ററിന് 16.3 ശതമാനം ഉയർത്തി സർവകാല റെക്കാഡായ 1.41 ലക്ഷം രൂപയാക്കി (ഡൽഹി)​. 2022ൽ ഇതുവരെ എ.ടി.എഫ് വില കൂട്ടിയത് 91 ശതമാനമാണ്.

വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 30-40 ശതമാനവും ഇന്ധനം വാങ്ങാനായതിനാൽ വൈകാതെ യാത്രാടിക്കറ്റ് നിരക്കുകൾ കൂട്ടിയേക്കും. ടിക്കറ്റ് നിരക്കിൽ കുറഞ്ഞത് 10-15 ശതമാനം വർദ്ധന പ്രതീക്ഷിക്കാമെന്ന സൂചന സ്‌പൈസ് ജെറ്റ് നൽകിക്കഴിഞ്ഞു. ഈവർഷത്തിന്റെ തുടക്കത്തിൽ എ.ടി.എഫ് വില കിലോലിറ്ററിന് 72,​062 രൂപയായിരുന്നു.

Advertisement
Advertisement