ഗാന്ധിഭവൻ രത്‌നശ്രീ പുരസ്‌കാരം  ഗോകുലം ഗോപാലന്

Friday 17 June 2022 12:58 AM IST

പത്തനാപുരം: ഗാന്ധിഭവൻ ഏർപ്പെടുത്തിയിട്ടുള്ള മൂന്നാമത് രത്‌നശ്രീ പുരസ്‌കാരത്തിന് ഗോകുലം ഗോപാലൻ അർഹനായി. 18ന് രാവിലെ 10ന് പത്തനാപുരം ഗാന്ധിഭവനിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് സമ്മാനിക്കും.
കലാ - സാംസ്‌കാരിക മേഖലയിലും ആരോഗ്യ, ജീവകാരുണ്യ പ്രവർത്തനരംഗത്തെയും സേവനങ്ങൾ മുൻനിറുത്തിയാണ് ഗോകുലം ഗോപാലനെ തിരഞ്ഞെടുത്തതെന്ന് ഗാന്ധിഭവൻ സെക്രട്ടറി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Advertisement
Advertisement