കുരയ്‌ക്കാതെ കിടന്ന സാംസ്‌കാരിക നായകർ ഇതാ ഉയിർത്തെഴുന്നേൽക്കുന്നു: മുഖ്യമന്ത്രിക്ക് പിന്തുണയുമായി പ്രതിഷേധ സംഘമമൊരുക്കുന്ന സാംസ്‌കാരിക നായകർക്ക് പരിഹാസവുമായി ജയശങ്കർ

Friday 17 June 2022 12:34 PM IST

പുരോഗമന കലാ സാഹിത്യ സംഘത്തിന് വിമർശനവുമായി സാമൂഹിക നിരീക്ഷകൻ അഡ്വ. ജയശങ്കർ രംഗത്ത്. മുഖ്യമന്ത്രിക്കെതിരായ വലതുപക്ഷ ഗൂഡാലോചനയ‌്ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള പുകസയുടെ തീരുമാനത്തെയാണ് ജയശങ്കർ പരിഹസിക്കുന്നത്. സർക്കാരിനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളിൽ മൗനം പാലിക്കുന്ന സാംസ്‌കാരിക നായകർ സർക്കാരിനും പാർട്ടിക്കും അനുകൂലമായി മാത്രം പ്രവർത്തിക്കുന്ന ചട്ടുകമായി മാറുന്നുവെന്നാണ് വിമർശനം.

കരിങ്കൊടി മുതൽ കറുത്ത ലങ്കോട്ടി വരെ നിരോധിച്ചപ്പോൾ കുരയ്ക്കാതെ കിടന്ന സാംസ്കാരിക നായകർ ഇതാ ഉയിർത്തെഴുന്നേൽക്കുന്നു.

ഇല്ലായില്ല മരിച്ചിട്ടില്ല
ജീവിക്കുന്നു ഇവിടെത്തന്നെ!

Posted by Advocate A Jayasankar on Thursday, 16 June 2022