താരപുത്രന്റെ ഒരൊറ്റ ഡയലോഗിൽ ധ്യാൻ ശ്രീനിവാസൻ ഫ്ലാറ്റ്, പിന്നാലെ സിനിമയിൽ അവസരം; മകനെ ഇന്റർവ്യൂ ചെയ്യാൻ അച്ഛൻ തന്നെ നേരിട്ടെത്തി

Friday 17 June 2022 4:42 PM IST

ധ്യാൻ ശ്രീനിവാസൻ തിരക്കഥയൊരുക്കി നവാഗതനായ ഷഹദ് സംവിധാനം ചെയ്‌ത ചിത്രമാണ് 'പ്രകാശൻ പറക്കട്ടെ'. ദി​ലീ​ഷ് ​പോത്തൻ, മാ​ത്യു​ ​തോ​മ​സ്,​ നി​ഷ​ ​സാ​രം​ഗ്, സൈ​ജു​ ​കു​റു​പ്പ്,​ മാ​ള​വി​ക​ ​മ​നോ​ജ്, ഋ​തു​ൺ​ ​ജ​യ്​, ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ​,​ അ​ജു​ ​വ​ർ​ഗീ​സ്, ശ്രീ​ജി​ത് ​ര​വി,​ ​ഗോ​വി​ന്ദ് ​വി.​ ​പൈ,​ ​സ്‌മി​നു​ ​സി​ജോ എന്നിവരടങ്ങുന്ന താരനിരയാണ് ചിത്രത്തിലുള്ളത്.

ചിത്രത്തിൽ പ്രേക്ഷക ശ്രദ്ധ നേടുന്ന പ്രകടനമാണ് ബാലതാരമായി എത്തിയ ഋ​തു​ൺ​ ​ജ​യ് കാഴ്‌ചവച്ചത്. നടൻ ശ്രീ​ജി​ത് ​ര​വിയുടെ മകനാണ് ഋ​തു​ൺ​ ​ജ​യ്. ഇപ്പോഴിതാ മകനെ ഇന്റർവ്യൂ ചെയ്യുകയാണ് ശ്രീ​ജി​ത് ​ര​വി. കൗമുദി മൂവിസിലൂടെയായിരുന്നു ഈ അപൂർവ അഭിമുഖം. മകൻ ഈ സിനിമയിൽ എത്തിയത് എങ്ങനെയെന്നുള്ള വിശേഷങ്ങളും ശ്രീ​ജി​ത് ​ര​വി പങ്കുവയ്ക്കുന്നുണ്ട്.

' മകനുമൊത്ത് ചെയ്‌ത ഒരു സീരിസ് അജു വർഗീസ് കണ്ടു. ഇങ്ങനെ ഒരാളെ നോക്കുകയാണെന്ന് പറഞ്ഞു. അജു പറഞ്ഞിട്ടാണ് ധ്യാനിനെ കാണാൻ പോയത്. ധ്യാനിനെ കണ്ടതും ' ഇങ്ങട് വന്നേ നീ' എന്ന് മകൻ പറഞ്ഞു. അതോടെ ധ്യാൻ ഫ്ലാറ്റായി. അങ്ങനെ അവനെ കാസ്റ്റ് ചെയ്‌തു'- ശ്രീ​ജി​ത് ​ര​വി പറഞ്ഞു.

വിശദമായ അഭിമുഖം കാണാം...

Advertisement
Advertisement